ക്ഷേമനിധികളില്‍ ഉള്‍പ്പെടാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ സഹായം

സംസ്ഥാനത്ത് ക്ഷേമനിധി പെന്‍ഷന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1000 രൂപ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കും. തുക വിതരണം ചെയ്യുന്ന നടപടി ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ ക്ഷേമനിധികളിലുള്ള തൊഴിലാളികള്‍ക്ക് ഇതിനകം സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയില്‍ വരാത്തവരും അവശത അനുഭവിക്കുന്നവരുമുള്ള കുടുംബങ്ങളുണ്ട്. ഇത്തരത്തില്‍ അവശത അനുഭവിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ് സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസ്. കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. ഏഴ് പേര്‍ രോഗ മുക്തി നേടി. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ള രോഗികളുടെ എണ്ണം 21,475 ആയി. ഇന്ന് വിവിധ ജില്ലകളിലായി ആശുപത്രിയില്‍ 135 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹോട്സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























