സംസ്ഥാനത്ത് മാസ്‌ക് ധരിച്ചെത്തി മോഷണം; പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നും ഡോക്ടറുടെ ലാപ്‌ടോപ് ബാഗ്‌നഷ്ടമായി

സംസ്ഥാനത്ത് മാസ്‌ക്ക് ധരിച്ചെത്തിയാള്‍ വാഹനത്തില്‍ നിന്നും രേഖകള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡോ. ഷെബിന്‍ഷായുടെ വാഹനത്തില്‍ നിന്നാണ് ലാപ്‌ടോപ് ബാഗ് മോഷ്ടിക്കപ്പെട്ടത്. വിവിധ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ലാപ് ടോപ് ബാഗാണ് കാറിനു മുന്നിലെ സീറ്റില്‍ നിന്നും മോഷണം പോയത്. മാസ്‌ക്ക് ധരിച്ചെത്തിയ ആള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മുന്നോട്ടു നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കന്റോമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























