ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം നല്‍കി മന്ത്രി എ.കെ. ബാലന്‍

അന്തരിച്ച മിമിക്രി കലാകാരന്‍ഷാബുരാജിന്റെ കുടുംബത്തിന് സഹായം നല്‍കി മന്ത്രി എ.കെ. ബാലന്‍. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നുള്ള പ്രത്യേക ധനസഹായമായ രണ്ട് ലക്ഷം രൂപയാണ് മന്ത്രി വിതരണം ചെയ്തത്.
കുടുംബത്തിലെ ഏക വരുമാന ദായകനായിരുന്നു ഷാബു. ഇത് പരിഗണിച്ച് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് ധനസഹായം നല്‍കണമെന്ന് എം.എല്‍.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇത് പരിഗണിക്കും.
ഏഴാം തരത്തില്‍ പഠിക്കുന്ന മകന് എം ആര്‍ എസില്‍ പ്രവേശനം നല്‍കി തുടര്‍പഠന സൗകര്യമൊരുക്കും. നാലാം തരത്തില്‍ പഠിക്കുന്ന മകള്‍ക്ക് കിളിമാനൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാന്‍ സൗകര്യം നല്‍കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ട്.
ഷാബുരാജിന്റെ ഭാര്യ ചന്ദ്രിക ആറ് വര്‍ഷമായി രോഗബാധിതയാണ്. ഇവരുടെ ചികിത്സക്ക് 50000 രൂപ ധനസഹായം നല്‍കും. ഇപ്പോഴുള്ള ആയുര്‍വേദ ചികിത്സക്കു പുറമെ അലോപ്പതി ചികിത്സയും ആവശ്യമാണ്. ചികിത്സക്ക് കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കും.
ഷാബുവിന്റെ വീട്ടിലേക്കുള്ള വഴി എം.എല്‍.എ ഫണ്ടുപയോഗിച്ച് നവീകരിക്കുമെന്ന് ബി. സത്യന്‍ എം.എല്‍.എ അറിയിച്ചു.
https://www.facebook.com/Malayalivartha


























