എന്തിനാ സഖാവേ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തേ ഞങ്ങളെ വിട്ടുപോയത്; നായനാരുടെ ഓർമയിൽ സുരേഷ് ഗോപി

മുന് മുഖ്യമന്ത്രി നായനാരെ ഓര്മ്മിപ്പിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി രംഗത്ത്. നായനാരുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം ഓർമ്മ പങ്കുവച്ചത്.. ഫേസ്ബുക്കിലാണ് പഴയൊരു വീഡിയോയുമായി സുരേഷ് ഗോപിയെത്തിയത്. "ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപിയുടെ കമന്റ് തുടങ്ങുന്നത്.
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തേ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ടുപോയത്, ഇപ്പോഴാണ് ഞങ്ങള് മലയാളികള്ക്ക് അങ്ങയുടെ സാന്നിദ്ധ്യം വളരെ ആവശ്യമായിരുന്നത്.." എന്നും സുരേഷ് ഗോപി കുറിച്ചു. മുഖ്യമന്ത്രിയായിരിക്കെ പൊതുജനങ്ങളില് നിന്നും ഫോണില് പരാതി കേള്ക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്ന നായനാരുടെ ചാനല് വീഡിയോയാണ് ബി.ജെ.പി നേതാവുകൂടിയായ സുരേഷ് ഗോപി കൊറോണ കാലത്ത് ഷെയര് ചെയ്തത്.
https://www.facebook.com/Malayalivartha


























