സമനില പിടിച്ച് അഫ്ഗാനിസ്ഥാന്... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്ണായക സമനില സമ്മാനിച്ച് ബാറ്റര് സെദിഖുല്ല അടല്

രണ്ടാം ഇന്നിങ്സില് കന്നി ടെസ്റ്റ് സെഞ്ച്വറി നേടി ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് ബാറ്റര് സെദിഖുല്ല അടല് നിര്ണായക സമനില സമ്മാനിച്ചു. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില് സെദിഖുല്ലയുടെ സെഞ്ച്വറി കരുത്തില് പൊരുതി നിന്നു സമനില പിടിച്ച് അഫ്ഗാനിസ്ഥാന്. രണ്ടാം ഇന്നിങ്സില് 479 റണ്സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില് 346 റണ്സെടുത്തു നില്ക്കെ ഇരു ടീമുകളും സമനിലയില് പിരിഞ്ഞു.
332 പന്തുകള് നേരിട്ട് 111 റണ്സുമായി സെദിഖുല്ല അടല് തിളങ്ങിയതാണ് നിര്ണായകമായത്. ടെസ്റ്റില് താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് യുവതാരത്തിന്റെ ചരിത്ര നേട്ടമുള്ളത്. സെഞ്ച്വറി നേട്ടത്തിനൊപ്പം ഒരു അപൂര്വ റെക്കോര്ഡും താരം സ്വന്തമാക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha

























