Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചുവിടണം നിലവിലെ പഞ്ചായത്ത് അംഗങ്ങള്‍ 6 മാസത്തേക്കു കൂടി തുടരട്ടെ.മോദിയുടെ ''വണ്‍ ഇന്ത്യ വണ്‍ ഇലക്ഷന് ' പകരം എല്‍ ഡി എഫിന് ''വണ്‍ സ്റ്റേറ്റ് വണ്‍ ഇലക്ഷന്‍ '' എന്ന ബാലറ്റ് വിപ്ലവം നടത്താം

06 MAY 2020 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...

2015 നവംബറില്‍ നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 15962 പഞ്ചായത്ത് അംഗങ്ങളും 156 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി 2076 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 86 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നിന്നായി 3086 കൗണ്‍സിലര്‍മാരും 6 കോര്‍പറേഷനുകളില്‍ നിന്നായി 414 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും 14 ജില്ലാ പഞ്ചായത്തുകളില്‍ നിന്നായി 331 ജില്ലാ കൗണ്‍സില്‍ അംഗങ്ങളും 2015 നവംബര്‍ 12 നു സ്ഥാനമേറ്റു . ആകെ 21869 ജനപ്രതിനിധികള്‍ . ഇവരുടെ കാലാവധി 2020 നവംബര്‍ 12 നു തീരുകയാണ് . അതുകൊണ്ടുതന്നെ പുതിയൊരു പഞ്ചായത്തു തിരഞ്ഞെടുപ്പ് അനിവാര്യമാകുന്നു. ഇതിനായി വലിയൊരു സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് മെഷിനറി പ്രവര്‍ത്തിക്കണം . ആകെ 25158230 വോട്ടര്‍മാര്‍ .(ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് 26151534 ആയിരുന്നു. 993304 പേരുടെ കുറവ് ) ഇത്രയും ബാലറ്റുപേപ്പര്‍. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യ വോട്ടര്‍പട്ടിക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അലവന്‍സ്. അങ്ങനെ നോക്കിയാല്‍ ഒരു 250 കോടി രൂപ ഈ പഞ്ചായത്തു തിരഞ്ഞെടുപ്പിന് സര്‍ക്കാരിന് ചിലവാകും.
മിനിമം ഒരു ലക്ഷം രൂപയെങ്കിലും മുടക്കാതെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കാനാകില്ല . 3 മുന്നണികള്‍ 65607 സ്ഥാനാര്‍ത്ഥികള്‍ . രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് 656 കോടി ചിലവ് .
2021 മേയില്‍നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. 140 മണ്ഡലങ്ങള്‍. മണ്ഡലം ഒന്നില്‍ 3 മുന്നണി സ്ഥാനാര്‍ത്ഥികള്‍. കുറഞ്ഞത് 2 കോടിരൂപ ഒരു സ്ഥാനാര്‍ത്ഥിക്ക് ചിലവാകും . രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ആകെ ചിലവ് 140 * 3 * 2 സമം 840 കോടി രൂപ.
പഞ്ചായത്തു തിരഞ്ഞെടുപ്പിലെ പോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനും സംസ്ഥാന സര്‍ക്കാരിന് മറ്റൊരു 250 കോടി.

അങ്ങനെ അടുത്ത 9 മാസത്തില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ കേരളം ചിലവഴിക്കാന്‍ പോകുന്നത് 1996 കോടി. റൌണ്ട് ചെയ്താല്‍ 2000 കോടി രൂപ.

6 മാസത്തെ ഇടവേളയില്‍ നടക്കാനിരിക്കുന്ന ഈ രണ്ടു പൊതുതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് 2021 മേയില്‍ നടത്തിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? ഒന്നും സംഭവിക്കില്ല എന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയും 250 കോടി രൂപയും ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ ദിനങ്ങളും സേവിക്കാം. തീര്‍പ്പാക്കാതെ കിടക്കുന്ന 6 ലക്ഷത്തിലധികം സര്‍ക്കാര്‍ ഫയലുകളില്‍ കുറെയെങ്കിലും തീര്‍പ്പാക്കാം.

അതിലും ലാഭം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് . ഒറ്റ ചിലവില്‍ 2 തിരഞ്ഞെടുപ്പും നടത്താം. വീട് കയറാന്‍ ആളില്ല. പഴയ പോലെ പ്രവര്‍ത്തകര്‍ വരുന്നില്ല എന്ന പ്രശ്‌നവും ഒഴിവാക്കാം .

നിര്‍ദ്ധിഷ്ട കാലാവധിയുടെ ഇരട്ടിയിലേറെ കാലം പഞ്ചായത്ത് / നഗരസഭാ തിരഞ്ഞെടുപ്പുകള്‍ നീണ്ടുപോയ ചരിത്രവും കേരളത്തിലുണ്ട് .

നിലവില്‍ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 550 ല്‍ പരം പഞ്ചായത്തുകള്‍ എല്‍ ഡി എഫ് ഭരണത്തിലാണ്. 300 ല്‍ പരം പഞ്ചായത്തുകള്‍ യുഡി എഫ് ഭരണത്തില്‍. ബാക്കി ബി ജെ പി അടക്കം വിവിധ അവിയല്‍ രാഷ്ട്രീയ കൂട്ടായ്മകള്‍ നിയന്ത്രിക്കുന്നു.

പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തിയാല്‍ അടുത്ത നാളില്‍ ഏറെ നിയമ വിവാദങ്ങള്‍ ഉയര്‍ത്തിയ 2 വോട്ടര്‍ പട്ടികകളും ഒഴിവാക്കാം . സംസ്ഥാന തിരഞ്ഞെടുപ്പ്

കമ്മീഷനെത്തന്നെ നിശ്ചയ ദാര്‍ഢ്യമുള്ള സര്‍ക്കാരാണ് ഭരിക്കുന്നതെങ്കില്‍ ഒഴിവാക്കാം .ലോക സഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നതും വോട്ടര്‍പട്ടിക തയ്യാറാക്കുന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ലോകസഭാ മണ്ഡലം എന്നത് 5 മുതല്‍ 8 വരെ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് . നിയമസഭാ മണ്ഡലങ്ങള്‍ എന്നാല്‍ 15 മുതല്‍ 20 വരെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ചേര്‍ന്നതാണ്. ഇവിടെയൊന്നും പഞ്ചായത്ത് /മുനിസിപ്പല്‍ അതിര്‍ത്തികളില്‍ തര്‍ക്കമില്ല .ഒരു പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ വിവിധ വാര്‍ഡുകള്‍ പല നിയമസഭാ മണ്ഡലങ്ങളില്‍ വരില്ല

ലോകസഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്ത് അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് .എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് . പഞ്ചായത്തുകളടക്കമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 3 വാര്‍ഡുകള്‍ വരെ ഭാഗീകമായോ പൂര്‍ണമായോ ചേര്‍ന്നതാണ് നിയമസഭാ/ലോകസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ബൂത്ത് .
രണ്ട് വോട്ടര്‍ പട്ടികകള്‍ - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഉണ്ടാകുന്നതിനും ഏക കാരണം വാര്‍ഡ് പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടല്ല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് തല വോട്ടര്‍പട്ടിക എന്നതാണ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്തുകള്‍ ഗ്രാമ പഞ്ചായത്ത്/നഗരസഭാ വാര്‍ഡുകള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ രണ്ടു വോട്ടര്‍ പട്ടികയുടെ ആവശ്യമില്ല.

2015 ലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തമായ വോട്ടര്‍പട്ടിക ഉണ്ടാക്കിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പി ഭാസ്‌കരന്‍ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ഡ് തിരിച്ചു പുതിയ വോട്ടര്‍ പട്ടിക ഉണ്ടാക്കുകയായിരുന്നു. 2015 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ക്കായി .

നിലവില്‍ 10 വര്ഷം കൂടുമ്പോള്‍ ജന സംഖ്യയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വര്‍ധിപ്പിക്കും. ആ ഘട്ടത്തില്‍ വാര്‍ഡുകളുടെ അതിര്‍ത്തികളും പുനര്‌നിര്ണയിക്കും. അതിനായി സംസ്ഥാന തലത്തില്‍ ഒരു ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപികരിക്കും . 2011 ലെ സെന്‍സസിലെ ജനസംഖ്യക്ക് ആനുപാതികമായി വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നതാണ് ആദ്യ നടപടി . അതിര്‍ത്തികള്‍ നിശ്ചയിച്ച്പുതിയ വാര്‍ഡുകളുടെ കരട് പിന്നീട് പ്രസിദ്ധീകരിക്കും . പിന്നീട് ആക്ഷേപങ്ങള്‍ കേള്‍ക്കണം, തെളിവെടുപ്പ് നടത്തണം. തുടര്‍ന്ന് അന്തിമ വാര്‍ഡ് വിഭജന പട്ടിക പ്രസിദ്ധപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണക്രമം നിശ്ചയിക്കണം. ഇതിനൊക്കെയായി കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യാനായി നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച പാസാക്കണം.

പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അനുവദിക്കുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്യാത്ത സാഹചര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി

പുനര്‍നിര്‍ണയം ചെയ്യാറില്ല . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ അതിര്‍ത്തികളാണ് പുനര്‍നിര്‍ണയം ചെയ്യുന്നത് . ഇത് ഭരണഘടനയുടെ 243 അനുച്ഛേദം പ്രകാരമാണ് നടത്തുന്നത്

വോട്ടവകാശം പ്രായപൂര്‍ത്തിയായ ഏതൊരു പൗരന്റെയും അടിസ്ഥാന പൗരാവകാശമാണ് . ജനാധിപത്യസമൂഹത്തില്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പാക്കുക ഭരണകൂടത്തിന്റെ ചുമതലയാണ് .പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും അത് ലഭ്യമാക്കാന്‍ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്
നേരത്തെ സൂചിപ്പിച്ചതുപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ബൂത്ത് തലത്തിലുള്ളതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക വാര്‍ഡു തലത്തിലാണ് തയ്യാറാക്കേണ്ടത്.

ഇത് പ്രായോഗികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അധികാരമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാല്‍ വേണമെങ്കില്‍ വലിയ പ്രയാസം കൂടാതെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പ്പട്ടിക വച്ചുതന്നെ പാകപ്പിഴകള്‍ കൂടാതെ വോട്ടെടുപ്പ് നടത്താനാവുമെന്നും തിരഞ്ഞെടുപ്പ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു .

കഴിഞ്ഞ കുറെ വര്ഷങ്ങളായി കുറെ സര്‍ക്കാര്‍ ജീവനക്കാരെ തീറ്റിപോറ്റുന്ന തിനായി മാത്രം നിലനിര്‍ത്തി യിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പണി നഷ്ടപെടാതിരിക്കാനാണ്. നിയമസഭാ / ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വോട്ടര്പട്ടികയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മറ്റൊരു വോട്ടര്‍ പട്ടികയും ഇക്കാര്യം 2020 ഫെബ്രുവരി 20 നു തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയ പി ഭാസ്‌കരന്‍ ശരിവെക്കുകയും ചെയ്തു. ഭാസ്‌കരന്റെ അഭിപ്രായത്തില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടര്പട്ടികയെ വാര്‍ഡ് അടിസ്ഥാനത്തിലാക്കി മാറ്റാന്‍ 25000 ഉദ്യോഗസ്ഥരുടെ സേവനവും 10 കോടി രൂപയും വേണ്ടി വരുമെന്നാണ് ഭാസ്‌കരന്റെ പക്ഷം.

2019 ലെ ലോക്‌സഭാ വോട്ടര്‍പട്ടിക അംഗീകരിക്കാതെ 2015 ലെ തദ്ദേശ സ്വയംഭരണ വോട്ടര്‍പട്ടിക അടിസ്ഥാന വോട്ടര്‍ പട്ടികയായി നിലനിര്‍ത്തി 2015 ലെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനായി നടത്തിയ ശ്രമം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ധാക്കിയപ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിവരങ്ങളില്‍ തന്നെ ഈ സര്‍ക്കാര്‍ പാഴ്ചിലവ് വ്യക്തമാകുന്നു. 3200 ജീവനക്കാര്‍ മാസങ്ങളോളം ജോലി ചെയ്താലേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കാന്‍ ആകൂ . ഏകദേശം 16 കോടി രൂപയാണ് ഈ ഇനത്തില്‍ മാത്രം ചിലവാകു ന്നത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക 2020 ലെ പഞ്ചായത്തു തെരഞ്ഞെടുപ്പിനായി ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിങ്ങനെയെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെങ്കില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാക്കണം. ഇതിന് ഓരോ വോട്ടറുടെയും വീട്ടിലെത്തി ആ വാര്‍ഡിലെ അംഗമാണെന്ന് ഉറപ്പ് വരുത്തണം. 25000 ബൂത്തുകളില്‍ ഈ ജോലി പൂര്‍ത്തിയാക്കുന്നതിന് 10 കോടിയോളം രൂപ ചിലവ് വരുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.
കൊറോണക്കാലത്തുണ്ടായ സ്പ്രിംഗ്ലര്‍ വിവാദവും ബിഗ് ഡാറ്റ അനാലിസിസും ഒക്കെ ഈ വോട്ടര്‍പട്ടിക വിവാദത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന ന്യായമായ സംശയം അങ്ങനെയാണ് ഉയര്‍ന്നത്
സംസ്ഥാന സര്‍ക്കാരിന് മലയാളിയായ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്പ്രിംഗ്ലര്‍ കമ്ബനിക്ക് ലോക സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയും വളരെ എളുപ്പത്തില്‍ ഡാറ്റാ മാച്ചിങ് നടത്തി ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കനാകില്ലേ എന്ന ലളിതമായ സംശയം ഉണര്‍ന്നതെങ്ങനെ ആയിരുന്നു?
അതിനായി പാലാ നിയോജകമണ്ഡലത്തിലെ 2016 ലെ സമ്മതിദാന പട്ടിക 2016 കേരളം ഞങ്ങള്‍ പരിശോധനാ വിധേയമാക്കി പാലാ നിയോജകമണ്ഡലത്തിന്റെ ഭാഗമായ പാലാ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് അടങ്ങുന്ന 114 -)0 ബൂത്തിന്റെ വോട്ടര്‍പട്ടികയുടെ ആദ്യ പേജാണ് താഴെ കൊടുത്തിരിക്കുന്നത് . ഇതില്‍ രണ്ടാമത്തെ സീരിയല്‍ നമ്പര്‍ ശ്രദ്ധിക്കുക ..

ഭാഗത്തിന്റെ വ്യാപ്തി : പാലാ മുനിസിപ്പാലിറ്റി
പഴയത് : വാര്‍ഡ് 9 .. പൂര്‍ണ വീട്ടുനമ്പര്‍ 1 -247
പുതിയത് വാര്‍ഡ് 1 (ഭാഗികം ) വാര്‍ഡ് 2
(ഭാഗികം) വാര്‍ഡ് 9 (ഭാഗികം) വാര്‍ഡ് 16 (ഭാഗികം)
ഇനി വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നോക്കുക . അതിലെ വീട്ടുനമ്പര്‍ തന്നെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ചൂണ്ടിക്കാണിക്കും. പാര്‍ട്ട് നമ്പര്‍ 114 (ബൂത്ത് നമ്പര്‍ ) ലെ ഒന്നാം നമ്പര്‍ വോട്ടുകാരന്‍ പാനാ യില്‍ ഉലഹന്നാന്‍ പൈലിയാണ് .81 വയസ്സുള്ള പുരുഷന്‍ .വീട്ടു നമ്പര്‍ 9 / 1 എന്നും ബ്രാക്കറ്റില്‍ 2 / 125 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അതായത് പഴയ വാര്‍ഡ് 9 ,പുതിയ വാര്‍ഡ് 2 എന്നര്‍ത്ഥം. ഫോട്ടോയും ഉണ്ട് . അങ്ങനെയെങ്കില്‍ സ്പ്രിങ്ങളറിന്റെബിഗ് ഡാറ്റാ വിശകലനത്തിലൂടെ ഉള്ള ഈ ബൂത്ത് /വാര്‍ഡ് പ്രശ്‌നം പരിഹരിക്കാനാവില്ലെ? പഴയ വീട്ടു നമ്പറും പുതിയ വീട്ടുനമ്പരും ബിഗ് ടാറ്റ അനാലിസിസില്‍ മാച്ച് ചെയ്താല്‍ പ്രശനം പരിഹരിക്കാം

നിലവില്‍ നിയമസഭാ /ലോക സഭ മണ്ഡലങ്ങള്‍ വിവിധ പഞ്ചായത്തുകളെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള അതിരുകളാണ് .ഒരു പഞ്ചായത്തിനും രണ്ട് നിയമ സഭ മണ്ഡലങ്ങളില്ല. അങ്ങനെ വരുമ്പോള്‍ നിയമസഭാ/ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ ബൂത്തുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കംമീഷന്‍ പഞ്ചായത്ത് വാര്‍ഡിനെ അടിസ്ഥാനമാക്കി പുനര്‍ക്രമീകരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളൂ എന്നര്‍ത്ഥം .
പാലാ നിയോജക മണ്ഡലത്തിലെ വാര്‍ഡുകളും ബൂത്തുകളും തന്നെ ഇതിനു ഉദാഹരണം...

പാലാ നിയമസഭാ മണ്ഡലത്തില്‍ 12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയുമാണുള്ളത് .ഇവയിലൊക്കെയായി 192 വാര്‍ഡുകള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 176 ബൂത്തുകളും തയ്യാറാക്കിയിരുന്നു.

മേല്‍ കണക്കുകളില്‍ നിന്നും ഒരുകാര്യം വ്യക്തം. പഞ്ചായത്ത് വാര്‍ഡുകളും ബൂത്തുകളും തമ്മില്‍ വലിയ വ്യത്യാസമില്ല .ബൂത്തുകളുടെ എണ്ണം 10 ശതമാനം കൂട്ടിയാല്‍ പഞ്ചായത്തുകളിലെ ഒന്നോ രണ്ടോ വാര്‍ഡുകള്‍ മൊത്തത്തില്‍ ഉള്‍പ്പെടുത്തി ബൂത്തുകള്‍ രൂപീകരിക്കാനാകും

ഇതിനു റോക്കറ്റ് സയന്‍സിന്റെ ഒന്നും ആവശ്യമില്ല .കാരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക പുതുക്കുന്നതും നിയന്ത്രിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക പുതുക്കല്‍ വില്ലേജ്/താലൂക്ക് /റവന്യു ഡിവിഷണല്‍ ഓഫീസില്‍ /കലക്ടറേറ്റ് ഓഫീസുകളടങ്ങിയ ജീവനക്കാര്‍ ആണെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് പഞ്ചായത്ത് സെക്രട്ടറി ,സൂപ്രണ്ട് ,എന്‍ജിനീയര്‍ തുടങ്ങിയ പഞ്ചായത്ത് ജീവനക്കാര്‍ ആണെന്ന് മാത്രം
'മരണാസന്നനായ' ഭരണ പരിഷ്‌കാര കമ്മീഷന്‍ ഒന്നും വേണ്ട. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി മൊയ്ദീനും ധനമന്ത്രി തോമസ് ഐസക്കും ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയം ഭരണ സെക്രട്ടറിയും ഇലക്ഷന്‍ വകുപ്പ് സെക്രട്ടറിയും 2 മണിക്കൂര്‍ ഒരുമിച്ചിരുന്നാല്‍ സംസ്ഥാനത്തിന് save ചെയ്യാവുന്നത് പ്രതിവര്‍ഷം 100 കോടി രൂപയായിരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 1000 കോടി രൂപയും . ഒറ്റ കയറ്റത്തില്‍ രണ്ടു നേതാക്കളെ തെരഞ്ഞെടുക്കാം . (പഞ്ചായത്തിലാണെങ്കില്‍ 4 പേരെ, പഞ്ചായത്ത് അംഗം ,ബ്ലോക്ക് അംഗം ,ജില്ലാ പഞ്ചായത്ത് അംഗം, പിന്നെ എം എല്‍ എ )
ഒന്ന് പരീക്ഷിച്ചു നോക്കിയാലോ പിണറായി?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (12 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (32 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (51 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (1 hour ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (11 hours ago)

Malayali Vartha Recommends