ഉണ്ണിക്കുട്ടന് പിറന്നപ്പോള് അവനെ ഓമനിക്കാന് മോഹിച്ച ആ കുഞ്ഞിക്കൈകളില്ല.... 'ഉണ്ണിക്കുട്ടന് പുറത്തുവരുമ്പോള് ഞാനായിരിക്കും ആദ്യം എടുക്കുക, അവന് ചേച്ചി കുഞ്ഞു കരിവളകള് വാങ്ങിക്കൊടുക്കും'... അച്ചു പറഞ്ഞ പോലെ ഉണ്ണിക്കുട്ടന് വന്നിട്ടും അച്ചുവും അവന്റെ അച്ഛനും കാണാനില്ലല്ലോ' എന്ന നെഞ്ചുപിളര്ക്കുന്ന നിലവിളിയായി രേവതി, ആ കാഴ്ച കുടുംബാംഗങ്ങളെയെല്ലാം തളര്ത്തി

അമ്മയുടെ നിറവയറിനോട് മുഖം ചേര്ത്ത് അച്ചു എന്ന അര്ച്ചന പറഞ്ഞ ആ വാക്കുകളുടെ ഓര്മ അവരുടെ കണ്ണ് നനയിക്കുകയാണ്. ഉണ്ണിക്കുട്ടന് പിറന്നപ്പോള് അവനെ ഓമനിക്കാന് മോഹിച്ച ആ കുഞ്ഞിക്കൈകളില്ല. തിങ്കളാഴ്ച മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ചാണ് തൃക്കാക്കര തോപ്പില് അരവിന്ദ് ലെയ്ന് മറ്റത്തില് മജേഷും മകള് അര്ച്ചനയും മരിച്ചത്. മജേഷിന്റെ ഭാര്യ പൂര്ണ ഗര്ഭിണിയായി അപ്പോള് സ്വകാര്യ ആശുപത്രിയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് കുഞ്ഞ് പിറന്നു. 'അച്ചു പറഞ്ഞ പോലെ ഉണ്ണിക്കുട്ടന് വന്നിട്ടും അച്ചുവും അവന്റെ അച്ഛനും കാണാനില്ലല്ലോ' എന്ന നെഞ്ചുപിളര്ക്കുന്ന നിലവിളിയായിരുന്നു പ്രസവശേഷം ബോധം തെളിഞ്ഞപ്പോള് രേവതിയില്നിന്ന് ആകെയുണ്ടായത്. വീണ്ടും മയക്കത്തിലേക്കു വീണ രേവതിക്കരികില് തളര്ന്നു നില്ക്കുകയാണ് കുടുംബാംഗങ്ങള്.
പിറക്കുന്നത് അനിയന് ആണെന്ന് അച്ചു ഉറപ്പിച്ചിരുന്നു . ഉണ്ണിക്കുട്ടന് എന്ന പേര് കണ്ടെത്തിയതും അച്ചു തന്നെ. ചൊവ്വാഴ്ച മജേഷിന്റെ വീട്ടിലെ ശവസംസ്കാര ചടങ്ങുകള്ക്കു ശേഷം ഏറെ തളര്ന്ന രേവതിയെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പ്രസവത്തിനുള്ള മരുന്നുകള് നല്കി. 3.58-നാണ് രേവതിക്ക് ആണ്കുഞ്ഞ് പിറന്നത്. 'അവനെ ഏറെ കാത്തിരുന്നതാണ് അച്ചു. ഇത്തവണ ലഭിച്ച വിഷുക്കൈനീട്ടം മുഴുവന് അവള് മാറ്റിവെച്ചിരുന്നു, ഉണ്ണിക്കുട്ടന് സമ്മാനം നല്കാന്', വാക്കുകള് പൂര്ത്തിയാക്കാനാവാതെ രേവതിയുടെ സഹോദരി രമ്യ വിതുമ്പി. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് രേവതി.
https://www.facebook.com/Malayalivartha