Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..


അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ

നിസാമിനെതിരെ കുറ്റപത്രം തിങ്കളാഴിച്ച ; പ്രതിഭാഗത്ത് ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരുടെ നീണ്ട നിര, കുറ്റപത്രത്തില്‍ നിര്‍ണായകമാകുക ശാസ്ത്രീയമായ തെളിവുകള്‍

28 MARCH 2015 03:09 PM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസ് വധക്കേസില്‍ വിവാദ വ്യവസായി നിസാമിനെതിരെ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. കേസിലെ ശാസ്ത്രീയ പരിശോധനയില്‍ നിസാമിനെതിരെ ശക്തമായ തെളിവുകളെന്ന് സൂചന. ശാസ്ത്രീയ പരിശോധനയില്‍ നിസാമിനെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയതോടെയാണ് കുറ്റപത്രം വേഗത്തിലാക്കാന്‍ അന്വേഷണ സംഘം തയ്യാറായത്. കേസില്‍ നിസാമിന്റെ ഭാര്യ അമല സാക്ഷിയായി മാത്രം മാറും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉയദഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയാറായിരിക്കുന്നത്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച രക്ത സാംപിളുകള്‍ അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധനയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ഒമ്പത് ദൃക്‌സാക്ഷികള്‍ ഉള്‍പ്പടെ എണ്‍പതോളം പേരെയാണ് കുറ്റപത്രത്തില്‍ സാക്ഷികളായി അവതരിപ്പിക്കുക. ഇത്തരത്തിലുള്ള കേസുകളില്‍ മുമ്പ് ആവര്‍ത്താക്കാറുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി സമഗ്രമായ കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
ചന്ദ്രബോസിന്റെ മരണമൊഴി, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ട സാഹചര്യം മറികടക്കാനുള്ള വഴിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ആലോചിച്ച് അന്വേഷണ സംഘം തേടും. അടുത്തമാസം പത്തുമുതല്‍ കോടതി അവധിയില്‍ പ്രവേശിക്കുകയാണ്. വിചാരണ നടപടി വൈകാതിരിക്കാന്‍ അവധിക്കാല ബെഞ്ച് കേസ് കേള്‍ക്കുന്നതിനുള്ള അപേക്ഷയും പ്രോസിക്യൂഷന്‍ സമര്‍പ്പിക്കും.
ആക്രമണ സമയത്ത് നിസാം ഉപയോഗിച്ച കാര്‍, ഷൂസ്, വസ്ത്രം, അടിയ്ക്കാനുപയോഗിച്ച വടി എന്നിവയും പരിശോധനയ്ക്കു വിധേയമാക്കി. തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവയിലുള്ള രക്തം ചന്ദ്രബോസിന്റേതാണെന്ന് തെളിഞ്ഞു. കാറിന്റെ വേഗതയുടേയും ചന്ദ്രബോസിന്റെ മുറിവുകളുടേയും ശാസ്ത്രീയ താരതമ്യ പഠനവും പൂര്‍ത്തിയായി.
ഇതില്‍ നിസാമിന്റെ ഭാര്യ അമല്‍ ഉള്‍പ്പടെ പത്തു പേരുടെ മൊഴികള്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയതും കേസിന് ഗുണമാകും. അതിനിടെ നിസാമിന്റെ ഭാര്യയെ കേസില്‍ പ്രതിയാക്കാത്തതില്‍ ഇപ്പോഴും അതൃപ്തിയുണ്ട്. ചന്ദ്രബോസിനെ കാറിടിച്ചു കൊല്ലുമ്പോള്‍ നിസാമിനൊപ്പം അമലയുമുണ്ടായിരുന്നു. എന്നാല്‍ തടയാന്‍ ശ്രമിച്ചുമില്ല. ഈ സാഹചര്യത്തില്‍ അമലയെ പ്രതിചേര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ അമലയെ സാക്ഷിയാക്കിയില്‍ കേസിന് ബലം കൂടുമെന്നായിരുന്നു പൊലീസിന്റെ വാദം. ഉന്നത ഇടപെടലിലൂടെ അമലയെ കേസില്‍ നിന്ന് രക്ഷിച്ചതാണെന്നാണ് ആക്ഷേപം.
ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാതിരുന്നത് പോലീസിന്റെ ഭാഗത്തു നിന്നു വന്ന ഗുരുതര വീഴ്ചയാണ്. മുഖ്യമന്ത്രിയോടു പോലും സംസാരിച്ച ചന്ദ്രബോസിന്റെ മൊഴി എടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നത് ഉന്നതങ്ങളില്‍ നിന്ന് ഉണ്ടായ ശക്തമായ ഇടപെടല്‍ മൂലമാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു.
ചന്ദ്രബോസ് കൊലക്കേസില്‍ പ്രതിഭാഗ അഭിഭാഷകനായി ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരിലൊരാള്‍ എത്തുമെന്ന് സൂചന. ഏറ്റവും മികച്ച ക്രിമിനല്‍ വക്കീലിനെ തന്നെ കേസ് ഏല്‍പ്പിക്കാനാണ് പ്രതിസ്ഥാനത്തുള്ള മുഹമ്മദ് നിസാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പ്രമുഖ അഭിഭാഷകനും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സി.പി. ഉദയഭാനു ഹാജരാകുമ്പോള്‍ പ്രതിഭാഗത്ത് മികച്ച അഭിഭാഷകര്‍ തന്നെ വേണമെന്നതുകൊണ്ടാണ് പുതിയ ആളെ തേടുന്നത്.
ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ മേടിക്കുന്ന പ്രമുഖ അഭിഭാഷകനാണ് നിഷാമിനായി ഹാജരാവുക എന്നാണ് വാര്‍ത്തകള്‍. പല പ്രമുഖ വക്കീലന്‍മാരുടെയും പേരുകള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. പ്രതിഭാഗത്തിന് വേണ്ടി ഇപ്പോള്‍ ഹാജരാകുന്ന അഡ്വ. ജയചന്ദ്രന്‍, അഡ്വ. സി.കെ. രാജേഷ് എന്നിവര്‍ തുടരും. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നതിനായിട്ടാകും പ്രതിഭാഗത്ത് പ്രമുഖ അഭിഭാഷകനെത്തുന്നത്. പല പ്രമുഖരുമായും നിസാമിന്റെ ആളുകള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു  (55 minutes ago)

മെസിയും സംഘവും നവംബറില്‍ കേരളത്തിലെത്തുമെന്ന് സൂചന  (1 hour ago)

Operation Sindoor കാരണം വെളിപ്പെടുത്തി  (2 hours ago)

Iron Beam 450! ഇസ്രായേലിന്റെ 'ലേസർ' തയ്യാർ  (2 hours ago)

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (4 hours ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (4 hours ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (4 hours ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (4 hours ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (4 hours ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (4 hours ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (5 hours ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (5 hours ago)

"ക്ലാസിക്കൽ വഞ്ചന"  (5 hours ago)

Malayali Vartha Recommends