'ആതിരയെ ഓർമ്മയില്ലേ? ദുരഭിമാന കൊല നടത്തിയ അച്ഛനെ കോടതി വെറുതെ വിട്ടു. 12 സാക്ഷികൾ കൂറ് മാറി. കണ്ടവർ ആരുമില്ല...' സംഭവത്തിൽ പ്രതിഷേധിച്ച് ഡോ.ഷിനു ശ്യാമളാൻ

അരീക്കോട് ആതിര ദുരഭിമാനക്കൊലക്കേസിന്റെ വിധി ഇന്നലെ വന്നു. പ്രതിയെ മഞ്ചേരി അഡീഷണല് സെഷന്സ് കോടതി വെറുതെ വിടുകയുണ്ടായി. ആതിരയുടെ അച്ഛന് രാജനെയാണ് സാക്ഷികള് കൂറുമാറിയതും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളാൻ. രഭിമാന കൊല നടത്തിയ അച്ഛനെ കോടതി വെറുതെ വിട്ടത്തിനെതിരെയും ഒപ്പം സമാനമായ കൊലകൾ കേരളത്തിൽ നടന്നതും ഇതിൽ വ്യക്തമാക്കുകയാണ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ആതിരയെ ഓർമ്മയില്ലേ? ദുരഭിമാന കൊല നടത്തിയ അച്ഛനെ കോടതി വെറുതെ വിട്ടു. 12 സാക്ഷികൾ കൂറ് മാറി. കണ്ടവർ ആരുമില്ല. അന്ന് സാക്ഷികൾ ഉണ്ടായിരുന്നു. ഇന്ന് സാക്ഷികൾ കൂറ് മാറി.ദളിത് യുവാവിനെ വിവാഹം കഴിക്കുവാൻ പോകുന്നതിനാണ് മകളെ അച്ഛൻ കൊന്നത്.
ഉത്രയെ കൊന്നത് എന്താകുമോ എന്തോ? അവസാനം പാമ്പിനോട് ചോദിക്കേണ്ടി വരുമോ? അതിനെ ആണെങ്കിൽ കൊന്നും കളഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഉത്രയുടെ കേസിന്റെ പ്രധാന വിധി വരിക എന്നു തോന്നുന്നു. കൊന്നത് ആരും കണ്ടില്ലലോ. ഓരോ കേസും നടക്കുമ്പോഴും പ്രതി ശിക്ഷിക്കപ്പെടണം എന്നു ആഗ്രഹിക്കാം. അതല്ലേ നമുക്ക് പറ്റു.
മകളുടെ കൊലപാതകിയെ വെടി വെച്ചു കൊന്ന കൃഷണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനാണ് ശെരി. കോടതിയും അദ്ദേഹത്തെ വെറുതെ വിട്ടു എന്നാണ് ഓർമ്മ. ഉത്രയുടെ കൊലപാതകം തെളിയണം. ശിക്ഷിക്കപ്പെടണം. അതേയുള്ളൂ ആഗ്രഹം. നടക്കുമോ ആവോ?
ഡോ. ഷിനു
https://www.facebook.com/Malayalivartha



























