കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ് പരിഗണിക്കും

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് കേരള നിയമസഭയിൽ അംഗത്വം നേടാൻ വ്യാജ സത്യവാങ് മൂലം നൽകിയതിന് മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജിയിൽ റിയാസും വീണയും ഹാജരാകാൻ അഭിഭാഷകർ മുഖേന സമയം തേടി
സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ ജഡ്ജി സുധാകാന്ത് ഉത്തരവിട്ടു.ജനുവരി 29 ന് വീണ്ടും കേസ് പരിഗണിക്കും. മുൻ മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനും ഒക്ടോബർ 15 ന് ഹാജരാകാനായി നോട്ടീസയക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടിരുന്നു
മുൻ മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനും ഒക്ടോബർ 15 ന് ഹാജരാകാനായി നോട്ടീസയക്കാൻ തലസ്ഥാന പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്. നസീറ ഉത്തരവിട്ട ട്ടിരുന്നു.
റിയാസിനും വീണക്കുമെതിരെ കേസ് എടുക്കണമെന്ന ഹർജി വ്യവഹാര കാരണമില്ലെന്ന് കാട്ടി മജിസ്ട്രേട്ട് കോടതി തളളിയിരുന്നു.
അതേ സമയം 6 മാസം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്നും മജിസ്ട്രേട്ട് കോടതിക്കാണ് വിചാരണ ചെയ്യാൻ അധികാരമുള്ളതെന്നും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 170 പ്രകാരം കേസ് കൈകാര്യം ചെയ്യാൻ സിവിൽ കോടതിക്ക് മാത്രമാണ് അധികാരമില്ലാത്തതെന്നും നിരീക്ഷിച്ചാണ് ജില്ലാ കോടതി ഉത്തരവ്.
ഹർജി തള്ളിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് റദ്ദാക്കി റിയാസിനും വീണക്കുമെതിരെ കേസെടുക്കാനോ കൂടുതൽ തെളിവ് ശേഖരണത്തിന് പോലീസ് അന്വേഷണത്തിന് നിർദേശം നൽകാനോ മജിസ്ട്രേട്ടിന് ജില്ലാ കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ നെയ്യാറ്റിൻകര . പി.നാഗരാജ് സമർപ്പിച്ച റിവിഷൻ (പുനപ്പരിശോധന ) ഹർജിയിലാണ് ജില്ലാ കോടതി ഉത്തരവ്
ഇലക്ഷൻ കമ്മീഷനാണ് അധികാരമെന്ന് മ്യൂസിയം പോലീസ് റിപ്പോർട്ട് അഅംഗീകരിച്ചാണ് മജിസ്ട്രേട്ട് കോടതി ഹർച്ചി തള്ളിയത്.
അതേസമയം 6 മാസം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന ക്രിമിനൽ കുറ്റമെന്ന് നിയമത്തിൽ വിവക്ഷിക്കുന്നതിനാൽ കോടതിക്കാണ് കേസ് എടുക്കാനുള്ള അധികാരമെന്നും ഇലക്ഷൻ കമ്മീഷന് തടവും പിഴയും ശിക്ഷിക്കാൻ അധികാരമില്ലെന്നും വാദി ഭാഗം ബോധിപ്പിച്ചു.
കൂടുതൽ രേഖകൾ പിടിച്ചെടുക്കാനുള്ളതിനാൽ പോലീസ് അന്വേഷണം അനിവാര്യമാണെന്നും വാദി ഭാഗം ബോധിപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ടാനിയ മറിയം ജോസിന്റെ കോടതിയാണ് ഹർജി തള്ളിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും പൊതുമരാമത്ത് - ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനും ഭാര്യയും ഐ റ്റി കൺസൾട്ടൻസി സ്ഥാപനമായ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയിലിനുമെതിരെ അന്വേഷിച്ച് റിപ്പോർട്ട് ഹാജരാക്കാനാണ് കോടതി ഏപ്രിൽ 7 ന് ഉത്തരവിട്ടിരുന്നത്. ജന പ്രാധിനിത്യ നിയമത്തിലെ വകുപ്പ് 125 എ ( കളവായ വിവരം കാണിച്ചും വിവരങ്ങൾ മറച്ചുവെച്ചും വ്യാജ സത്യവാങ്മൂലം നൽകൽ) , ക്രിമിനൽ ഗൂഢാലോചന, പൊതു ഉദേശ്യം , എന്നീ കുറ്റങ്ങൾക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര . പി. നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. റിയാസും വീണയും വാസസ്ഥലമായ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിക്കകത്തുള്ള നന്തൻകോട് ക്ലിഫ് ഹൗസിൽ ക്രിമിനൽ ഗൂഡാലോചന നടത്തി വീണക്ക് കൊച്ചിൻ മിനറൽസ് ആന്റ് റീട്ടെയിൽ കമ്പനി എംഡിയായ ശശിധരൻ കർത്തയെന്ന കരിമണൽ കർത്തയിൽ നിന്ന് ചെയ്യാത്ത സേവനത്തിന് അഴിമതി മാർഗ്ഗത്തിലൂടെ ലഭിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ മറച്ച് വെച്ചു. സത്യവാങ്മൂലത്തിൽ പത്താം പേജിൽ വീണ എക്സാ ലോജിക് കമ്പനി ഉടമയാണെന്ന വിവരം മറച്ചു വെച്ചു. പതിനൊന്നാം പേജിൽ ജീവിത പങ്കാളി ഏർപ്പെട്ടിട്ടുളള കരാറുകളുടെ വിശദാംശ കോളത്തിൽ വീണയും കർത്തയുടെ സി എം ആർ എൽ കമ്പനിയുമായുളള കരാർ മറച്ച് വെച്ച് "ഇല്ല" എന്ന കളവായ വിവരം നൽകി. നികുതി വെട്ടിപ്പടക്കമുളള നിയമ ലംഘനങ്ങൾ കണ്ടെത്തിയ ആദായ നികുതി വകുപ്പ്ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ 73 പേജടങ്ങുന്ന ഉത്തരവ് , വിവരങ്ങൾ മറച്ചുവെച്ചും കളവായ വിവരങ്ങൾ കാണിച്ചും മുഹമ്മദ് റിയാസ് 2021 ലും 2026 കാലയളവിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളും ഫയലിൽ സ്വീകരിച്ചാണ് കോടതി ഉത്തരവ്.
"
https://www.facebook.com/Malayalivartha



























