സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു

കോവളത്ത് 47-കാരനും സഹായിക്കാനായി എത്തിയ അയൽവാസിയും കുഴഞ്ഞുവീണു മരിച്ചു . വണ്ടിതടം കുരിശടിക്ക് സമീപം സുരേഷ് എന്നയാളാണ് വീട്ടിൽ കുഴഞ്ഞുവീണത്. ഇയാളെ സഹായിക്കാനായി എത്തിയ അയൽവാസി അജി (52) പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.
രണ്ടുപേരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ശുചിമുറിയിൽ കുഴഞ്ഞുവീണ സുരേഷിനെ ആംബുലൻസിൽ കയറ്റാനായി എത്തിയതാണ് അജി. പ്രധാന റോഡ് വീട്ടിൽ നിന്നും 100 മീറ്ററിന് അപ്പുറമായിരുന്നു. നാട്ടുകാരും അജിയും ചേർന്നു സുരേഷിനെ ആംബുലൻസിൽ കയറ്റി. പിന്നാലെ അജി കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ആശുപത്രിയിലേക്കുള്ള മാർഗമധ്യേ മരിച്ചു. സുരേഷ് നഗരത്തിൽ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ്.
"
https://www.facebook.com/Malayalivartha



























