നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

നെടുമ്പാശേരിയിൽ മൂന്ന് പേരെ കാറിടിച്ചുകൊന്ന കേസിലെ പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹർജിയിൽ വാദം കേൾക്കുക.
അമിതവേഗതയിലെത്തിയ കാർ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മദ്യലഹരിയിൽ സുഹൈൽ സജീവ് അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ് (21) എന്നിവരാണ് മരിച്ചത്
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മിനികൂപ്പർ ഇടിക്കുകയായിരുന്നു. മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവർ റിമാൻഡിലാണുള്ളത്.
"
https://www.facebook.com/Malayalivartha


























