മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..

സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പുതിയ ദേശീയപാതയിൽ നടാൽ ഊർപ്പഴശ്ശിക്കാവിന് സമീപത്തായാണ് അപകടം സംഭവിച്ചത്. പടന്നപ്പാലം സവിത തിയേറ്ററിന് സമീപം താമസിക്കുന്ന അനൂപ് (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താണ മൂര്യന്റകത്ത് ഷബീർ (36) ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണംവിട്ട കാർ ഡിവൈഡറുകളിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്നാണ് സൂചനകൾ. ഇടിയുടെ ആഘാതത്തിൽ അനൂപും ഷബീറും ദേശീയപാതയുടെ മുകളിൽ നിന്ന് സർവീസ് റോഡിലേയ്ക്ക് തെറിച്ചുവീണു. ഇതുവഴി പോവുകയായിരുന്ന ബൈക്കിന് മുകളിലേക്കാണ് ഒരാൾ വീണത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എടക്കാട് എസ്ഐ കെ. നിഷാദാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോർപറേഷൻ റിട്ടയേർഡ് ജീവനക്കാരൻ പരേതനായ അരുണിന്റെയും രാധയുടെയും മകനാണ് അനൂപ്. സഹോദരങ്ങൾ: രേഖ, പരേതയായ രാഖി.
"
https://www.facebook.com/Malayalivartha



























