അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. രണ്ടുമാസത്തേക്ക് കൂടിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ തിരിച്ചെത്തിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി . 40,000ത്തിനടുത്ത് ആളുകൾ മുൻഗണന റേഷൻ കാർഡ് അർഹമായി കൈവശം വച്ചിട്ടുണ്ട്. അനർഹരുടെ കൃത്യമായ കണക്ക് രണ്ടുമാസത്തിനുള്ളിൽ റേഷൻകടകൾ വഴി ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.
''അനർഹമായിട്ട് പ്രയോറിറ്റി കാർഡുകൾ, അതായത് എവൈഐ കാർഡും പ്രയോറിറ്റി കാർഡും കൈവശം വെച്ചിട്ടുള്ള വ്യക്തികൾക്ക് അത് സറണ്ടർ ചെയ്യാൻ വേണ്ടി രണ്ട് മാസവും കൂടി സമയം ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട് . ഇവർ പല കാരണത്താൽ അനർഹമാവാം. അതായത് സർക്കാർ ജോലിയിലേക്ക് കടന്നുവരാം, വരുമാനം വർദ്ധിക്കാം, മറ്റ് ജീവിത സാഹചര്യങ്ങൾ ആ മെച്ചപ്പെട്ട നിലയിൽ വരുമാനം വർധിക്കുന്ന നിലയിൽ സ്വാഭാവികമായിട്ടും അവർ സ്വമേധയാ ഒഴിയണം.
സ്വമേധയാ ഒഴിയാതെ പോകുന്ന അനവധി പേരുണ്ട്. അങ്ങനെയുള്ളവർക്ക് കെടിപിഡിഎസ് ആക്ട് പ്രകാരമുള്ള നടപടികൾ ഉണ്ടാകും. അത് വലിയ ഫൈൻ അതിലേക്ക് വരും . അപ്പോൾ അതിനെ സംബന്ധിച്ച് ഒരുപാട് പേർക്ക് ഇപ്പോൾ അതിന്റെ നടപടികളിലേക്ക് വരികയാണ്. അപ്പോൾ ചിലർ അറിയാതെ മനഃപൂർവം അല്ലാതെ ഇത് കൈവശം വെച്ചുകൊണ്ടിരിക്കുന്നവരുണ്ട്. അപ്പോൾ അതെല്ലാം കൂടി പരിഗണിച്ചുകൊണ്ട് അനർഹമായി ഇപ്പോൾ കൈവശം വെച്ചിരിക്കുന്ന കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യാൻ വേണ്ടി രണ്ട് മാസ കാലാവധി കൂടി നൽകിയിരിക്കുന്നു. ആ സമയത്തിനുള്ളിൽ സറണ്ടർ ചെയ്യുന്നവർക്ക് മറ്റ് നടപടികൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഫൈനോ മറ്റ് നടപടികളോ ഒന്നും തന്നെ ഉണ്ടാവുകയില്ല'' മന്ത്രി വിശദീകരിച്ചു.
"
https://www.facebook.com/Malayalivartha


























