Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഉത്രവധക്കേസില്‍ സൂരജിനെ ശിക്ഷിക്കാന്‍ സാധ്യത കുറവ്? ദൃക്‌സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്; ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

28 MAY 2020 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു

ഉത്രയുടെ വധത്തില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ് എന്ന് കാട്ടി ഫേസ് ബുക്ക് പോസ്റ്റ്. സൗമ്യയെ തള്ളിയിട്ടോ അതോ സ്വയം ചാടിയോ എന്ന് ഉറപ്പില്ലാത്തതിന്റെ ആനുകൂല്യം പറ്റിയാണ് ചാള്‍സ് (ഗോവിന്ദച്ചാമി) തൂക്കുകയറില്‍ നിന്ന് രക്ഷപെട്ടത്. ധാരാളം കൊലപാതകക്കേസുകളില്‍ പ്രതികള്‍ ഇങ്ങനെ രക്ഷപെടുന്നതു കാണാം. ഇപ്പോള്‍ കിട്ടിയ വിവരം വെച്ച് നോക്കിയാല്‍ സൂരജും രക്ഷപെടാനുള്ള സാധ്യത കാണുന്നു. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ് എന്നും. ദൃക്‌സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പക്ഷേ കേരളാപോലീസില്‍ സമര്‍ത്ഥരായ കുറ്റാന്വേഷകരുണ്ട്. അവര്‍ ഈ കടമ്ബകള്‍ താണ്ടും എന്ന് പ്രതീക്ഷിക്കാം. എന്ന് പറഞ്ഞാണ് ടിജി മോഹന്‍ദാസ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഉത്ര വധം

ഉത്രയുടെ വധത്തില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ്. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ്. ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടും.

സൗമ്യയെ തള്ളിയിട്ടോ അതോ സ്വയം ചാടിയോ എന്ന് ഉറപ്പില്ലാത്തതിന്റെ ആനുകൂല്യം പറ്റിയാണ് ചാള്‍സ് (ഗോവിന്ദച്ചാമി) തൂക്കുകയറില്‍ നിന്ന് രക്ഷപെട്ടത്. ധാരാളം കൊലപാതകക്കേസുകളില്‍ പ്രതികള്‍ ഇങ്ങനെ രക്ഷപെടുന്നതു കാണാം. ഇപ്പോള്‍ കിട്ടിയ വിവരം വെച്ച് നോക്കിയാല്‍ സൂരജും രക്ഷപെടാനുള്ള സാധ്യത കാണുന്നു

ദൃക്‌സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സാഹചര്യത്തെളിവുകള്‍ യുക്തിഭദ്രമായും സംശയാതീതമായും കോര്‍ത്തിണക്കുന്ന വളരെ ദുര്‍ഘടം പിടിച്ച വഴിയാണത്. ഉത്രവധത്തിന് ദൃക്‌സാക്ഷികളില്ല. പോലീസിന് പ്രതി കൊടുക്കുന്ന മൊഴി കോടതിയില്‍ സ്വീകാര്യവുമല്ല. പോലീസിന്റെ മര്‍ദ്ദനം ഭയന്ന് പറഞ്ഞുപോയ മൊഴിയായിട്ടേ പ്രതി അതിനെപ്പറ്റി പറയാന്‍ സാധ്യതയുള്ളൂ.

മൂര്‍ഖനെ ഒരു മുറിയില്‍ ചുമ്മാ തുറന്നു വിട്ടാല്‍ അവിടെ കട്ടിലില്‍ ഉറങ്ങുന്ന ആളിനെ അത് കടിക്കുമോ? മനുഷ്യരോടിണങ്ങുന്ന ഒരു ജീവിയല്ല മൂര്‍ഖന്‍ അതിനോട് ഒരു പ്രത്യേക ആളിനെ കൊത്തണം എന്ന് പറഞ്ഞു ചെയ്യിക്കാന്‍ പറ്റില്ലല്ലോ? പിന്നെ ആകെ സാധ്യത സൂരജ് മൂര്‍ഖനെ ഉത്രയുടെ ശരീരത്തിലേക്ക് ഇറക്കി വിടുന്നു.
ഭയന്നുണരുന്ന ഉത്ര മൂര്‍ഖനെ കൈകൊണ്ട് തട്ടുന്നു. കൊത്തു കിട്ടുന്നു. ഉഗ്രവിഷമായതിനാല്‍ മിനിറ്റുകള്‍ക്കകം ഉത്ര മരിക്കുന്നു…

ഇത് ഒരു സാധ്യതയാണ്. പക്ഷേ സാധ്യതയോ സംശയമോ ഒന്നും തെളിവല്ല. Suspicion, howsoever strong, will not be treated as evidence എന്നതാണ് നിയമം.

ഞാന്‍ പാമ്ബിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാല്‍ പ്രോസിക്യൂഷന് മറിച്ചു തെളിയിക്കാന്‍ കയ്യിലൊന്നുമില്ല! പാമ്ബുവിഷം പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരിക്കുന്നു. പക്ഷേ അത് ഈ പാമ്ബിന്റെ തന്നെയാണ് എന്ന് എങ്ങനെ തെളിയിക്കും? വലിയൊരു പ്രശ്‌നമാണത്.

തല്ലിക്കൊന്നു കുഴിച്ചിട്ടു ചീഞ്ഞുപോയ പാമ്ബിന്റെ പല്ലില്‍ മരിച്ചയാളിന്റെ മാംസം കിട്ടി എന്നതും വിശ്വസനീയമല്ല. കൊത്താനായി മാത്രം പുറത്തേക്ക് വരുന്ന, വളഞ്ഞ സിറിഞ്ച് പോലുള്ള വിഷപ്പല്ലാണ് പാമ്ബിനുള്ളത്. മില്ലി സെക്കന്റ് കൊണ്ട് കൊത്തി വിഷം ചീറ്റി ആ രണ്ടു പല്ലുകള്‍ തിരിച്ചു പോകും. കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്ബിന്റെ പല്ലില്‍ നിന്ന് കിട്ടില്ല അതും ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം…

ഇനി അടുത്ത പ്രശ്‌നം നോക്കൂ… പ്രതി തനിക്ക് പാമ്ബിനെ കൈകാര്യം ചെയ്യാന്‍ അറിയുകയേ ഇല്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യും?

യൂട്യൂബില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചു, മറ്റാരുടെയെങ്കിലും അടുത്ത് ട്രെയ്‌നിങ് നേടി എന്നൊക്കെ വാദിച്ചാല്‍ പാമ്ബ് പിടുത്തം പഠിക്കാന്‍ ശ്രമിച്ചു എന്നേ ആകുന്നുള്ളൂ പഠിച്ചു എന്ന് വരുന്നില്ല. ഒരാള്‍ക്ക് വിമാനം പറത്താന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ അറിയാം എന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ പറ്റുമോ?
ചെവി കേള്‍ക്കാം കണ്ണു കാണാം എന്നൊക്കെ തെളിയിക്കാന്‍ വഴിയുണ്ട്. പക്ഷേ പാമ്ബു പിടുത്തം അറിയാം എന്ന് തെളിയിക്കാന്‍ വഴിയില്ല ദൃക്‌സാക്ഷിയുമില്ല.

അടുത്തത് ഇപ്പോള്‍ പ്രതിക്കെതിരാണ് എന്ന് നമ്മളൊക്കെ കരുതുന്ന തെളിവുകളാണ്. ഒരു തവണ കോണിപ്പടിയില്‍ അണലിയെക്കണ്ടു പിന്നൊരിക്കല്‍ ഉത്രയെ പാമ്ബ് കടിച്ചു തുടങ്ങിയ വസ്തുതകള്‍..

ഇത് ആ പരിസരത്ത് പാമ്ബുശല്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിട്ടായിരിക്കും പ്രതിഭാഗം വാദിക്കുക. അതൊക്കെ പ്രതി കൊണ്ടുവന്ന പാമ്ബുകളായിരുന്നു എന്ന് എങ്ങനെ തെളിയിക്കും? അപ്പോള്‍ പ്രതി കൊണ്ടുവന്നോ പറമ്ബിലുണ്ടായിരുന്നോ എന്ന സംശയം ബാക്കിയാവുന്നു

ഒരു വസ്തുതയ്ക്ക് രണ്ടു വ്യാഖ്യാനം സാധ്യമെങ്കില്‍ അതില്‍ പ്രതിക്കനുകൂലമായ വ്യാഖ്യാനമേ എടുക്കാവൂ എന്നാണ് നിയമം. ഇവിടെയും പ്രതി രക്ഷപെടും. എല്ലാം കഴിയുമ്‌ബോള്‍ വല്ല വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിലോ മറ്റോ ശിക്ഷ കിട്ടിയാലായി!

ഇപ്പോള്‍ കിട്ടിയ വിവരം വെച്ച് പറഞ്ഞാല്‍ സേതുരാമയ്യര്‍ കേസന്വേഷിച്ച് നന്ദഗോപാല്‍ മാരാര്‍ വാദിച്ചാല്‍ മാത്രം ജയിക്കുന്ന കേസാണിത്!

പക്ഷേ കേരളാപോലീസില്‍ സമര്‍ത്ഥരായ കുറ്റാന്വേഷകരുണ്ട്. അവര്‍ ഈ കടമ്ബകള്‍ താണ്ടും എന്ന് പ്രതീക്ഷിക്കാം. അത്യന്തം ദാരുണമായ ഈ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ രക്ഷപെട്ടു കൂടാ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (26 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends