സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ രണ്ട് റെയ്ഡുകൾ നേരത്തെ ഇ.ഡി നടത്തിയിട്ടുണ്ടായിരുന്നു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസംതോറും മൂന്നുലക്ഷത്തിലധികം രൂപ 2017 മുതൽ 2019 വരെ സി.എം.ആർ.എൽ. നൽകിയെന്നാണ് ഇ.ഡി. റിപ്പോർട്ട്.
ഐ.ടി. ആൻഡ് മാർക്കറ്റിങ് കൺസൾട്ടൻസി എന്നനിലയിൽ ഇതേ കാലയളവിൽ വീണയ്ക്കും പ്രതിഫലം നൽകി. എല്ലാംകൂടി 3.28 കോടി രൂപയുടെ ഇടപാട്.
പ്രത്യേകിച്ച് സേവനമൊന്നും നൽകാതെ തന്നെ ഇത്രയധികം രൂപ വീണ കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയായാണെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇ.ഡിയുടെ റിപ്പോർട്ടിലാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ഇ.ഡിയുടെ സമൻസ് വന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























