Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോവിഡ്: പാലക്കാട് ജില്ലയില്‍ സമൂഹവ്യാപനത്തിന് സാദ്ധ്യത

29 MAY 2020 06:40 AM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...

സംസ്ഥാനത്തെ വലിയ ജില്ലയായ പാലക്കാട് കേരളത്തിലേക്കുള്ള പ്രധാന കവാടമായിനാല്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ ജില്ലയില്‍ ആശങ്ക ഏറുന്നു. ഇവിടെയാണ് നിലവില്‍ കൂടുതല്‍ രോഗികളുള്ളത്. രോഗം ബാധിച്ചവരുള്‍പ്പെടെ, വാളയാര്‍വഴി കേരളത്തിലേക്ക് ദിനം പ്രതി എത്തുന്നത് ശരാശരി 1800 പേരാണ്. അധികം പേരും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കേരളത്തിന്റെ മറ്റുജില്ലകളിലുള്ള അതിഥി തൊഴിലാളികള്‍ പെര്‍മിറ്റുമായി വേഗത്തില്‍ അതിര്‍ത്തി കടക്കാന്‍ അനധികൃതമായി വാഹനങ്ങളിലെത്തുന്നതും വാളയാറിലേക്ക്.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 105 ആയി. ഒറ്റപ്പാലം താലൂക്കിലെ റേഷന്‍ കട നടത്തുന്ന വനിതയും രോഗം ബാധിച്ചവരിലുണ്ട്. മൊത്തം 9 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗമുണ്ടായത്. ബാക്കിയെല്ലാം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍. രോഗികളില്‍ ഏഴും 10-ഉം മാസം പ്രായമുള്ള കുട്ടികളുമുണ്ട്. നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകര്‍.

സംസ്ഥാനത്തിന്റെ കണക്കില്‍പ്പെടുത്തിയില്ലെങ്കിലും പാലക്കാട് ടൗണിലുള്ള ഒരാള്‍ കോയമ്പത്തൂരില്‍ കോവിഡ് ബാധിച്ചു നേരത്തെ മരിച്ചു. ജില്ലയില്‍ രോഗം ബാധിച്ചവരുടെ മൊത്തം എണ്ണം 123. 14 പേര്‍ രോഗമുക്തരായി വീടുകളിലേക്കു മടങ്ങി. രോഗികളുടെ എണ്ണം കൂടിയതോടെ ചികിത്സയിലുള്ള കുറച്ചുപേരെ ചെര്‍പ്പുളശേരിക്കു സമീപമുളള സ്വകാര്യമെഡിക്കല്‍ കോളജിലേക്കു മാറ്റാനാണു തീരുമാനം. ജില്ലാ ആശുപത്രി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലായാണ് രോഗികളുള്ളത്.

മറ്റു സംസ്ഥാനങ്ങളില്‍ രോഗം അതി തീവ്രമായപ്പോള്‍ ചികിത്സപോലും കിട്ടാത്ത അവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടു വന്നവരാണ് മിക്കവരും. ഇനിയും നൂറുക്കണക്കിനാളുകള്‍ വരാനിരിക്കുന്നു. അതിനാല്‍ വരുംദിവസങ്ങളും ജില്ലയുടെ ആരോഗ്യം അത്ര മെച്ചമായിരിക്കില്ല.

പാസ് എടുക്കാനൊന്നും നില്‍ക്കാതെ ഊടുവഴികളിലൂടെ ഇപ്പോഴും നിരവധിപേര്‍ അതിര്‍ത്തി ജില്ലയായ പാലക്കാട് എത്തുന്നു. ഇതുവഴി മറ്റുജില്ലകളിലേക്കു എത്തിപെടുന്നവരും നിരവധി. ഇതര സംസ്ഥാനത്തുനിന്നു വരുന്നവരെ പരിശോധിക്കാനായി വാളയാറില്‍ ആരംഭിച്ച കൗണ്ടറുകളിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചതിന്റെ ക്ഷീണം ഇനിയും വിട്ടുമാറിയിട്ടില്ല. അതേ തുടര്‍ന്ന് ഡോക്ടര്‍ ഉള്‍പ്പെടെ 25 പേരാണാണ് ക്വാറന്റീനിലായത്.

മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തിലെ മറ്റു ജില്ലകളിലേക്കു വേഗത്തിലെത്താന്‍ കഴിയുന്നത് വാളയാര്‍ വഴിയാണെന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പാലക്കാടിനുണ്ട്. പൊലീസ്, ആരോഗ്യം, റവന്യു, ജിഎസ്ടി, ഐടി, ജല അതോററ്റി, വൈദ്യുതി വകുപ്പ്, ജില്ല നിര്‍മ്മിതി കേന്ദ്രം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, മോട്ടോര്‍വാഹനവകുപ്പ്, അഗ്‌നിരക്ഷസേന തുടങ്ങിയ വിവിധ വകുപ്പുകളിലെ ഇരുന്നൂറിലേറെ ഉദ്യോഗസ്ഥര്‍ വാളയാറില്‍ ഡ്യൂട്ടിയിലുണ്ട്. ട്രോമോകെയര്‍, സിവില്‍ ഡിഫന്‍സ്, കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനു പുറമെയാണ്.രോഗത്തിന്റെ സമൂഹവ്യാപന സാധ്യത സംബന്ധിച്ചു മെഡിക്കല്‍കോളജ് സാമൂഹിക ആരോഗ്യ വിഭാഗവും ജില്ലാമെഡിക്കല്‍ അധികൃതര്‍ സൂചനകളൊന്നും നല്‍കുന്നില്ലെങ്കിലും തള്ളിക്കളയാന്‍ കഴിയില്ലെന്ന് അവര്‍ സമ്മതിക്കുന്നു.

ക്വാറന്റീനിലുള്ളവര്‍ പൊതുസമൂഹവുമായി ഇടപെടുന്നത് തുടര്‍ന്നാല്‍ ആ ആപത്തിനും അധികദിവസം വേണ്ട. ക്വാറന്റീന്‍ ലംഘനം കണ്ടെത്താന്‍ ജില്ലാപൊലീസും ആരോഗ്യവകുപ്പും ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സാംപിള്‍ ടെസ്റ്റിന് ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ വെന്റിലേറ്ററുകള്‍ കാര്യമായി ഉപയോഗിക്കേണ്ട കേസുകളുണ്ടായിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസി മേഖല ഇതുവരെ സുരക്ഷിതം.

ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് മൊത്തം 8,500 പേരാണ്. സംസ്ഥാനത്ത് ആദ്യത്തെ സാമൂഹിക അകലം പാലിക്കല്‍ മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയത് പാലക്കാടാണ്. ജില്ലാകലക്ടറുടെ നേതൃത്വത്തിലാണ് ഈ പദ്ധതി. പാലക്കാട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസില്‍ വിഭാഗം സാമൂഹിക ആഘാത നിരീക്ഷണവും നടത്തുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (19 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends