കോവിഡ്: കേരളത്തില്‍ ഒരു മരണം കൂടി, സംസ്ഥാനത്ത് ആകെ മരണം 8
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി (68) മരിച്ചു.
ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. മേയ് 11-നാണ് അബുദാബിയില്‍ നിന്ന് ജോഷി നാട്ടിലെത്തിയത്.
നാട്ടിലെത്തിയ ജോഷിയെ 18-നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26-ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം. പ്രമേഹരോഗിയായിരുന്നു.
https://www.facebook.com/Malayalivartha