കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി... പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്; ഇതോടെ 24 മണിക്കൂറിനിടെ കേരളത്തില്‍ മരിച്ചത് രണ്ടുപേര്‍
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കൊളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്. പത്തനംതിട്ട സ്വദേശി ജോഷിയാണ് കൊവിഡ് രോഗം ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. 65 വയസ്സായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹ രോഗമുണ്ടാരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ നടത്തിയ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു.
ഇന്നലെയും സംസ്ഥാനത്ത് 1 മരണം സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ടു ചെയ്തു. തെലങ്കാന സ്വദേശിയാണ് മരണമടഞ്ഞത്. ഇദ്ദേഹം രാജസ്ഥാനിലുള്ള ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മരണം കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി നില്‍ക്കുകയാണ്. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
" f
https://www.facebook.com/Malayalivartha