പ്രസവത്തെത്തുടര്‍ന്ന് അമിത രക്തസ്രാവം: അസ്വാഭാവിക മരണത്തിന് കേസ്
തിരുവനന്തപുരം എസ്എടി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ തൊടിയൂര്‍ കല്ലേലിഭാഗം തുളസി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സ്വാതി (27) മരിച്ച സംഭവത്തില്‍ ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോവിഡ് പരിശോധനയ്ക്ക് മൃതദേഹത്തില്‍ നിന്നു സ്രവം ശേഖരിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.
ഗുജറാത്തില്‍ സൈനികനായ വിഷ്ണു ഇന്നലെ നാട്ടിലെത്തി. കുലശേഖരപുരം ഓര്‍മയില്‍ രാമചന്ദ്രന് പിള്ളയുടെയും സുശീലയുടെയും മകളാണ് സ്വാതി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം.
ഇക്കഴിഞ്ഞ 21-ന് ചങ്ങന്‍കുളങ്ങരയില്‍ സ്വകാര്യ ആശുപത്രിയില്‍ സ്വാതി പെണ്‍കുഞ്ഞിനു ജന്മം നല്കി. തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാവുകയായിരുന്നു.
ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചെന്നു കാട്ടി ആശുപത്രിക്കെതിരെ സ്വാതിയുടെ ബന്ധുക്കള്‍ കരുനാഗപ്പള്ളി എസിപിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു എന്നു ഓച്ചിറ സിഐ ആര്.പ്രകാശ് അറിയിച്ചു.
https://www.facebook.com/Malayalivartha