കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു; കൊവിഡില്ല എന്ന് പരിശോധനയിൽ തെളിഞ്ഞു; നിരീക്ഷണകാര്യം ബന്ധുക്കൾ മറച്ച് വച്ചുവെന്ന് ആരോപണം

കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു.കോഴിക്കോട് അഴിയൂർ സ്വദേശിയായ 62കാരനാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ വച്ച് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കിയ ഇദ്ദേഹം വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞില്ല എന്ന ആരോപണം ഉയരുകയാണ്.
എന്നാൽ സ്രവ പരിശോധനയിൽ കൊവിഡില്ല എന്ന് കണ്ടെത്തി. ക്വാറന്റീനിലായിരുന്നു എന്നറിഞ്ഞതിനെ തുടർന്ന് ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ ആദ്യം മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും വിവരം . മരിച്ചയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം വന്നിരുന്നു. മരിച്ചയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























