കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരം വൈകുന്നു ; വെള്ളക്കെട്ട് കാരണം 12 അടി ആഴത്തിൽ കുഴി എടുക്കാൻ ആകുന്നില്ല

കോവിഡ് ബാധിച്ച് മരിച്ച ജോസ് ജോയിയുടെ സംസ്കാരം വൈകുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കാൻ മതിയായ സ്ഥലം ഇല്ലാത്തതിനാലാണ് സംസ്കാരം വൈകുന്നത്. വെള്ളക്കെട്ട് കാരണം 12 അടി ആഴത്തിൽ കുഴി എടുക്കാൻ ആകുന്നില്ല എന്നതാണ് കാരണം. പാണ്ടനാട് സ്വദേശി ജോസ് ജോയ് ഇന്നലെയായിരുന്നു മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴയില് മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചത് .അതേ സമയം സമസ്കാരം മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് എം എൽ എ അറിയിച്ചു.
ഈ കാര്യത്തിൽ നപടിയുമായി സജി ചെറിയാൻ എം എൽ എ രംഗത്ത് വന്നു. ചെങ്ങന്നൂര് പാണ്ടനാട് സ്വദേശി ജോസ് ജോയി വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ആലപ്പുഴ മെഡിക്കല്കോളേജില് മരിച്ചത്. രോഗം മൂര്ച്ഛിച്ചതിനെ തുടര്ന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കല് കോളേജില് പ്രവേശിപ്പിക്കുകയായിരുന്നു.മരിച്ചതിന് ശേഷം സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. 38 വയസുണ്ടായിരുന്ന ഇയാള് കടുത്ത കരള്രോഗ ബാധിതനായിരുന്നു.ഇയാള്ക്ക് ഉയര്ന്ന രക്തസമ്മര്ദ്ദം ഉണ്ടായിരുന്നെന്നും മെഡിക്കല് ബുള്ളറ്റിനില് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha



























