മാളത്തിൽ ഒതുങ്ങിയിരിക്കുന്ന വിഷ പാമ്പുകളെ മാത്രം പിടിച്ച് ശീലം; വിഷം ഉള്ളിൽ ഒളിപ്പിച്ച സൂരജിനെ കുടുക്കിയത് വാവ സുരേഷിന്റെ നിഗമനങ്ങൾ; ഇന്ന് അന്വേഷണ സംഘത്തിന് നൽകിയ മൊഴി പ്രധാനം

മനുഷ്യന് പേടി വിതച്ച് മാളത്തിൽ ഒതുങ്ങിയിരിക്കുന്ന പാമ്പുകളെയാണ് വാവ സുരേഷ് ഇന്നൊളം വലിച്ച് പുറതെടുത്ത് ഇട്ടത്. എന്നാൽ പാമ്പിനേക്കാൾ വലിയ വിഷം ഉള്ളിൽ ഒളിപ്പിച്ച് പതുങ്ങിയിരുന്ന സൂരജ് എന്ന പ്രതിയെ മാളത്തിൽ നിന്നും വലിച്ച് പുറത്ത് എടുത്ത് ഇട്ടതിൽ വാവ സുരേഷിന്റെ വലിയൊരു യത്നമുണ്ട്. തന്റെ ജീവിത കാലയളവിൽ നിന്നും താൻ പഠിച്ചെടുത്ത അറിവുകൾ കോർത്തെടുത്ത് ഉണ്ടാക്കിയ അറിവ്. ഇന്ന് അനേഷണ സംഘത്തിന് വാവ സുരേഷ് നൽകിയ മൊഴി അതി നിർണ്ണായകമാകുന്നത് അങ്ങനെയാണ് . മുന്നിൽ സര്പ്പകോപമെന്ന നിലയില് അന്ധവിശ്വാസത്തോടെ പ്രചരിച്ച ഉത്രയുടെ കൊലപാതകം അന്വേഷണ വഴിയിലേക്ക് എത്തിച്ചതിൽ വാവ സുരേഷിന്റെ പങ്ക് വലുതാണ്.
അഞ്ചലില് യുവതിയെ രണ്ടാമതും പാമ്ബ് കടിച്ചതും മരണപ്പെട്ടതും വാര്ത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ വാവാ സുരേഷിന് സംശയമുദിച്ചിരുന്നു. ജനൽ ചുമരിനോട് ചേർന്നുള്ള മണ്ണിൽ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് പാമ്പ് അതുവഴി വരാത്തതിന് തെളിവ്; ദേഹത്തു വീഴുന്ന പാമ്പ് എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ; ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്.. മറ്റൊന്ന് നെറ്റിയിലും; നെറ്റിയിൽ സാധാരണ പാമ്പ് കൊത്താറില്ല; ഇത് മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചത്: വാവ സുരേഷിന്റെ നിഗമനങ്ങൾ അതിനിർണ്ണായകമായിരുന്നു ഈ കേസിൽ.ഉത്രയുടെ ബന്ധുക്കളെ ബന്ധപ്പെട്ട് ഇത് സാധാരണ കാര്യമല്ലെന്നും പൊലീസില് കേസ് കൊടുക്കണമെന്നും അറിയിച്ചതും വാവ സുരേഷായിരുന്നു. വാവ സുരേഷ് അഞ്ചലിലെ ഉത്രയുടെ വീട്ടിലുമെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























