സംസ്ഥാനത്ത് പുതിയ 5 ഹോട്ട് സ്പോട്ടുകൾ
കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു.. ഇന്ന് പുതിയ 5 ഹോട്ട് സ്പോട്ടുകൾ ആണ് സംസ്ഥാനത്തു ഉണ്ടായത് .. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇപ്പോൾ സംസ്ഥാനത്ത് നിലവില്‍ ആകെ 106 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ് . കുവൈട്ടിൽ നിന്ന് വന്ന 6പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. , യുഎഇ യിൽ നിന്ന് വന്ന 6പേർ , ഒമാനിൽ നിന്ന് 2, സൗദി അറേബ്യയിൽ നിന്ന് 1, ഖത്തരിൽ നിന്നും ഇറ്റലിയിൽ നിന്നും ഓരോ ആളുകൾ വീതം എന്നിങ്ങനെയാണ് പുതിയതായി സ്ഥിരീകരിച്ച കേസുകൾ
19 പേർ മഹാരാഷ്ട്രയിൽ നിന്ന് സംസ്ഥാനത്ത് എത്തിയവരാണ്. തമിഴ്നാട് 9, തെലങ്കാന 1, ഡൽഹി 1, കർണാടക 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുടെ കണക്കുകൾ. പാലക്കാട് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകൾ സമ്പർക്കം മൂലമാണ്.
https://www.facebook.com/Malayalivartha