കോട്ടന്ഹില് ഗവ: എല്.പി സ്കൂളിലെ കൂട്ടികള്ക്കുള്ള ഈ വര്ഷത്തെ പാഠപുസ്തകം ജൂണ് ഒന്നിനു കുട്ടികളുടെ വീട്ടിലെത്തിച്ചു നല്കുന്നു

കോട്ടന്ഹില് ഗവ: എല്.പി സ്കൂളിലെ കൂട്ടികള്ക്കുള്ള ഈ വര്ഷത്തെ പാഠപുസ്തകം ജൂണ് ഒന്നിനു കുട്ടികളുടെ വീട്ടിലെത്തിച്ചു നല്കുന്നു. കൊവിഡ് 19നെ തുടര്ന്ന് ലോക്ഡൗണ് ആകുകയും ജൂണ് ഒന്നിനു സ്കൂള് തുറക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു പാഠപുസ്തകം വീടുകളില് എത്തിച്ചു നല്കുന്നത്.
ജൂണ് ഒന്നുമുതല് വിക്ടേഴ്സ് ചാനല് വഴി വിദ്യാഭ്യാസവകുപ്പ് ഓണ്ലൈന് ക്ലാസ്സ് ആരംഭിക്കുകയും ചെയ്യുമ്ബോള് തന്നെ കുട്ടികള്ക്ക് പാഠപുസ്തകവും ലഭ്യമാക്കുകയാണു ലക്ഷ്യം.
രാവിലെ 10 മണിക്ക് വഴുതക്കാട് ഇടപ്പഴഞ്ഞിയില് താമസിക്കുന്ന ഒന്നാം ക്ലാസ്സുകാരന് അഭീനാഥിനു ആദ്യം പുസ്തകം നല്കി തുടക്കം കുറിക്കുന്നു. തുടര്ന്ന് സ്കൂളില് പഠിക്കുന്ന മുഴുവന് കുട്ടികള്ക്കും അവരുടെ വീടുകളില് എത്തിക്കുവാന് ശ്രമിക്കുന്നതാണു. ഹെഡ്മാസ്റ്ററും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്ന്നാണു സ്കൂള് ബസ്സില് പുസ്തകവുമായി വിതരണത്തിനു പോകുന്നത്.
https://www.facebook.com/Malayalivartha



























