Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

വനംവകുപ്പ് പാമ്പുപിടിത്തക്കാര്‍ക്ക് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നു

31 MAY 2020 08:29 AM IST
മലയാളി വാര്‍ത്ത

വനംവകുപ്പ് പാമ്പുപിടിത്തക്കാര്‍ക്കും പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നു. കൊല്ലത്ത് ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെവിട്ടു കടിപ്പിച്ചുകൊന്ന സംഭവത്തെത്തുടര്‍ന്നാണ് പാമ്പുപിടിക്കാന്‍ നിയന്ത്രണം വരുന്നത്. പാമ്പുപിടിത്തക്കാര്‍ക്ക് വകുപ്പുതലത്തില്‍ രജിസ്ട്രേഷനും ഉദ്ദേശിക്കുന്നുണ്ട്.

പാമ്പുകളെ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതാണു പ്രോട്ടോക്കോള്‍. പിടിക്കാനുള്ള സാഹചര്യം, പിടിച്ചാല്‍ കൈവശം സൂക്ഷിക്കാനുള്ള കാലയളവ്, ഫോറസ്റ്റ് ഓഫീസറെ അറിയിക്കാനുള്ള സമയപരിധി, രജിസ്റ്റര്‍ സൂക്ഷിക്കല്‍, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയവ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുമെന്നു അധികൃതര്‍ പറഞ്ഞു.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മാര്‍ഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വനംമന്ത്രിയുമായി ചര്‍ച്ചനടത്തി. 1972 ലെ കേന്ദ്ര വന്യജീവി (സംരക്ഷണ) നിയമം ഷെഡ്യൂള്‍ (2) പാര്‍ട്ട് രണ്ടില്‍ പറയുന്ന ജീവികളെ പിടിക്കാനോ സൂക്ഷിക്കാനോ പ്രദര്‍ശിപ്പിക്കാനോ ആര്‍ക്കും അധികാരമില്ല. അതിനാല്‍, പാമ്പുപിടുത്തക്കാര്‍ക്കു ലൈസന്‍സോ രജിസ്ട്രേഷനോ അനുവദിക്കാന്‍ നിയമപരമായി തടസമുണ്ട്. അതിനാല്‍, നിയമത്തിനുള്ളില്‍ നിന്നുള്ള നിയന്ത്രണങ്ങളാണു കൊണ്ടുവരുന്നത്.

ഇത്തരം കാര്യങ്ങള്‍ക്ക് വാവാ സുരേഷിനുപോലും നിയമപ്രകാരം അനുവാദമില്ലെങ്കിലും പൊതുജന രക്ഷാര്‍ഥം നടത്തുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് ഇളവു നല്‍കുന്നത്. നീര്‍ക്കോലി, ചേര മുതലായ പാമ്പുകളെ പിടിക്കുന്നതുപോലും കുറ്റകരമാണ്. സ്വയം സംരക്ഷിച്ചു നില്‍ക്കാന്‍ സാധിക്കാത്ത ജീവികളെയാണു സംരക്ഷിതവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വന്യജീവി നിയമം ലംഘിക്കുന്നവര്‍ക്കു രണ്ടുവര്‍ഷം വരെ തടവോ രണ്ടായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആണു ശിക്ഷ. 1991-ലുണ്ടായ ഭേദഗതിപ്രകാരം പിഴ 3000 രൂപവരെയായും തടവുകാലം മൂന്നു വര്‍ഷം വരെയായും ഉയര്‍ത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (5 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (11 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (19 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (9 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (9 hours ago)

Malayali Vartha Recommends