മാസ്ക്ക് ധരിക്കാതിരുന്നതിന് പട്രോളിങ് സംഘം പിടികൂടി... പൊലീസ് സ്റ്റേഷനിലേക്ക് പെട്രോള് നിറച്ച മദ്യക്കുപ്പിയില് തീ കൊളുത്തിയെറിഞ്ഞ് കൂട്ടുകാര്, സംഭവത്തില് നാലു പേര് അറസ്റ്റില്

മാസ്ക്ക് ധരിക്കാതിരുന്നതിന് പട്രോളിങ് സംഘം പിടികൂടി... പൊലീസ് സ്റ്റേഷനിലേക്ക് പെട്രോള് നിറച്ച മദ്യക്കുപ്പിയില് തീ കൊളുത്തിയെറിഞ്ഞ് കൂട്ടുകാര്, സംഭവത്തില് നാലു പേര് അറസ്റ്റിലായി. തിരുവടിയാട് പുത്തന്തറ രാജേഷ് (27), മല്ലന് പാറക്കല് രമേഷ് (27), ചീരപ്പൊറ്റ മിഥുന് (19), ചീരപ്പൊറ്റ അനീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികളില് രാജേഷാണ് പെട്രോള് ബോംബ് എറിഞ്ഞത്.
സി.സി.ടി.വി ദൃശ്യങ്ങള് തിരിച്ചറിഞ്ഞ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ സുഹൃത്തുക്കളായ തിരുവഴിയാട് ഇടപ്പാടം കാര്ത്തിക് (25), പമ്പാവാസന് (48), അജീഷ് (25) എന്നിവരെ കഴിഞ്ഞദിവസം മാസ്ക് ധരിക്കാതെ കൂട്ടം കൂടിയതിന് പട്രോളിങ് സംഘം പിടികൂടിയിരുന്നു. ഇതിനിടെ ജൂനിയര് എസ്.ഐ ജയ്സനെ അസഭ്യം പറയുകയും കൈയേറ്റം നടത്തുകയും ചെയ്തു. കൃത്യനിര്വഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റത്തിനും അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തിരുന്നു.
ഈ സംഭവമാണ് ബോംബ് എറിയാന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആലത്തൂര് ഡിവൈ.എസ്.പി കെ.എം. ദേവസ്യ, നെന്മാറ സി.ഐ ദീപകുമാര് എന്നിവര് അന്വേഷണത്തിന് നേതൃത്വം നല്കി. ക്രിമിനല് കേസുകളില് പ്രതികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























