കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം. പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 17 ഓളം പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്.
സ്ഥലത്ത് ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവർത്തനം തുടരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. വൈകുന്നേരം ഏഴ് മണിയോടെ മേഖലയിൽ കനത്ത മഴയും മിന്നലും അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു. മഴ പെയ്തതോടെ പൂജയ്ക്കെത്തിയവർ ഒന്നിച്ച് പന്തലിലേക്ക് കയറാനായി ശ്രമിച്ചതോടെയാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha


























