ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു

ടി20 പരമ്പരയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ. അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു. മഴയെ തുടർന്നു ഏറെ താമസിച്ചാണ് കളി ആരംഭിച്ചത്. 9 ഓവറാക്കി ചുരുക്കിയായിരുന്നു പോരാട്ടം. ടോസ് നേടി വിൻഡീസ് ബൗളിങ് എടുത്തു.
കിരീടം പങ്കിട്ടാലും വിൻഡീസിനെ സംബന്ധിച്ച് നേട്ടമാണ്.
2002നു ശേഷം ഇന്ത്യൻ മണ്ണിൽ അവർ സ്വന്തമാക്കുന്ന ആദ്യ പരമ്പര നേട്ടം കൂടിയാണിത്. ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 7.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 118 റൺസിൽ നിൽക്കെ മഴ വീണ്ടും പെയ്തു. ഇതോടെ മത്സരം ഉപേക്ഷിക്കുകയും കിരീടം പങ്കിടുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























