കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. അപകടത്തിൽപെട്ട കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി അമത് ഷാഫോണിൽ സംസാരിച്ചു. പരിക്കേറ്റ എല്ലാവർക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും വിശദമാക്കി അമിത്ഷാ. പശ്ചിമബംഗാളിൽ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയ അമിത് ഷാ ആശുപത്രി സന്ദർശിക്കും. ദുർഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 17പേരാണ് കൊല്ലപ്പെട്ടത്.
വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha

























