ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി

ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ ഓഫീസ് . എ.സി.യുള്ള വീടുകളിലെ ഗുണഭോക്താക്കളെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു.
മാരകമായ രോഗം ബാധിച്ച് അവശരായവർക്കും വാർദ്ധക്യപ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്കും വീടുകളിൽ എ.സി.യുൾപ്പെടെ സൗകര്യം ഒരുക്കാറുണ്ട്. ഇതിന്റെ പേരിൽ അർഹർക്ക് ആനുകൂല്യം നഷ്ടപ്പെടുന്നുവെന്ന പരാതിയുള്ളതിനാൽ മനുഷ്യത്വപരമായി ഈ വിഷയത്തെ സമീപിക്കും.
സർക്കാരിന് സാമ്പത്തിക ബാധ്യത വരുന്നതായതിനാൽ ഇക്കാര്യം ധനവകുപ്പ് പരിശോധിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























