EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി

എറണാകുളം നെടുമ്പാശ്ശേരി എയര്പോര്ട്ട് റോഡില് ആഡംബര കാറായ മിനി കൂപ്പര് ഇടിച്ചുകയറി മൂന്ന് യുവാക്കളുടെ ജീവന് പൊലിഞ്ഞ ദാരുണ സംഭവത്തില് പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. കേസില് ഒന്നും രണ്ടും മൂന്നും നാലും പ്രതികളായ സുഹൈല് സജീവ്, നിനവ്, ജോയല്, അമീര് എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി പൂര്ണ്ണമായും തള്ളിയത്. ഈ മാസം 11-ന് വെളുപ്പിന് ഒന്നേമുക്കാലോടെ എയര്പോര്ട്ട് റോഡില് വാളെപ്പുറത്തുവെച്ചായിരുന്നു അപകടം. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ഈ മരണപ്പാച്ചിലില് കൊല്ലപ്പെട്ടത്. കൊച്ചിയിലെ ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവര് എയര്പോര്ട്ട് ഭാഗം സന്ദര്ശിച്ച് തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടത്തില്പ്പെട്ടത്.
കോടതിയില് വാദം നടക്കുന്നതിനിടെ മരിച്ചവരെ കുറ്റപ്പെടുത്തി തടിയൂരാനായിരുന്നു പ്രതിഭാഗം അഭിഭാഷകര് പ്രധാനമായും ശ്രമിച്ചത്. 'മൂന്ന് പേര് ഒരു സ്കൂട്ടറിലും കൂട്ടുകാരന് ഒറ്റയ്ക്കൊരു സ്കൂട്ടറിലും വന്നതില് ദുരൂഹതയുണ്ട്. മൂന്നുപേര് ഒരു സ്കൂട്ടറില് സഞ്ചരിക്കുമ്പോള് സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റാന് സാധ്യതയുണ്ട്. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നു എന്ന് തെളിയിക്കാന് പോലീസിന് കഴിഞ്ഞിട്ടില്ല. സാക്ഷിപോലുമില്ലാത്ത കേസില് പെട്ടെന്നാണ് ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയത്,' എന്ന് പ്രതിഭാഗം കോടതിയില് വാദിച്ചു. എന്നാല്, പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെ കോടതി കര്ശനമായ വാക്കുകളിലൂടെയാണ് നേരിട്ടത്. 'അതുകൊണ്ട് അവര് സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറ്റാമോ? നിയമലംഘനമാണെന്ന് നിങ്ങള് വാദിക്കുമ്പോഴും അവര് മൂന്നുപേരും മരിച്ചുപോയില്ലേ, ഇനി അവര്ക്കെതിരെ നടപടിയെടുക്കാന് പറ്റില്ലല്ലോ,' എന്ന് കോടതി ശക്തമായി ചോദിക്കുകയുണ്ടായി.
പ്രതി ഒന്നാം പ്രതിയായ സുഹൈല് അമിതമായി മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന് ശാസ്ത്രീയ തെളിവുകള് സഹിതം കോടതിയില് ബോധിപ്പിച്ചു. അനുവദനീയമായ അളവിലും 5.3 മടങ്ങ് അധികം മദ്യത്തിന്റെ അംശമാണ് സുഹൈലിന്റെ ശരീരത്തില് കണ്ടെത്തിയത്. ഒന്നാം പ്രതിയുടെ രക്തത്തില് 161 മില്ലി ഗ്രാമും മൂത്രത്തില് 230 മില്ലി ഗ്രാമും ആല്ക്കഹോളിന്റെ അംശം പരിശോധനയില് സ്ഥിരീകരിച്ചിട്ടുണ്ട്. 'പ്രതികള് 18 വയസ്സ് കഴിഞ്ഞവരാണ്. മദ്യപിച്ച് വാഹനമോടിച്ചാല് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് കൃത്യമായി അറിയാവുന്നവരാണ്. പ്രതികളുടെ പ്രായം പരിഗണിക്കുന്നതുപോലെ തന്നെ പൊലിഞ്ഞുപോയ മൂന്ന് ചെറുപ്പക്കാരുടെ പ്രായവും കുടുംബങ്ങളുടെ അവസ്ഥയും കണക്കിലെടുക്കണം,' എന്ന് പ്രോസിക്യൂഷന് ശക്തമായി വാദിച്ചു. അപകട ശേഷം എയര്പോര്ട്ട് റോഡില് വേഗതയില് ഓടിച്ചാല് എന്താണ് കുഴപ്പമെന്നും അച്ഛന് നോക്കിക്കൊള്ളുമെന്നും പറഞ്ഞ് കാറിലുണ്ടായിരുന്നവര് നാട്ടുകാരോട് തര്ക്കിച്ചതായി ദൃക്സാക്ഷികള് വെളിപ്പെടുത്തിയത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.
തുടക്കത്തില് എഫ്.ഐ.ആറില് പ്രതിയുടെ പേരോ മദ്യപിച്ച വിവരമോ രേഖപ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നുവെങ്കിലും പിന്നീട് റിമാന്ഡ് റിപ്പോര്ട്ടിലാണ് കാര്യങ്ങള് വ്യക്തമാക്കിയത്. കേസില് അന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഈ ഘട്ടത്തില് ജാമ്യം നല്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന് വാദം പൂര്ണ്ണമായും അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, ഒന്നാം പ്രതി സുഹൈല് സജീവ് മുന്പും സമാനമായ രീതിയില് വാഹനാപകടം ഉണ്ടാക്കിയിട്ടുണ്ടെന്ന സംശയത്തില് പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില് ആലപ്പുഴയില് ഉണ്ടായ മറ്റൊരു മിനി കൂപ്പര് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതേ മിനി കൂപ്പറിന്റെ ചിത്രങ്ങള് സുഹൈല് തന്റെ ഇന്സ്റ്റഗ്രാം പേജില് പങ്കുവെച്ചിരുന്നത് ശ്രദ്ധയില്പ്പെട്ടതോടെയാണ് പഴയ സംഭവത്തിലും പോലീസ് വീണ്ടും അന്വേഷണം തുടങ്ങിയത്. അന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒത്തുതീര്പ്പാക്കുകയായിരുന്നുവെന്നാണ് ഉയര്ന്ന ആരോപണം. സി.സി.ടി.വി ദൃശ്യങ്ങള് ഉള്പ്പെടെയുള്ള ഡിജിറ്റല് തെളിവുകള് വൈകാതെ കോടതിയില് ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പര് കാര് അപകട കേസില് പ്രതികളുടെ ജാമ്യാപേക്ഷയില് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് വാദം പൂര്ത്തിയായി. കേസില് നാളെ കോടതി വിധി പറയും. ഇന്ന് ജാമ്യാപേക്ഷയില് വാദപ്രതിവാദങ്ങള് മാത്രമാണ് നടന്നത്.
https://www.facebook.com/Malayalivartha

























