Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കേരളം ചരിത്രം സൃഷ്ട്ടിക്കും... പഠനത്തോടൊപ്പം തന്നെ പരിമിതമായ സമയത്തില്‍ ചെയ്യുന്ന ലഘു ജോലികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വിദ്യാര്‍ത്ഥികളെ സ്വയം പര്യാപ്തരാക്കുവാനുള്ള ശ്രമം... ഇത് പുത്തന്‍ വിപ്ലവം മലയാളി വിദ്യാര്‍ത്ഥികള്‍ ഇനി ജോലി തേടി അലയേണ്ട...

09 JUNE 2020 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം

കേരളത്തിലും അതുപോലെതന്നെ ഇന്ത്യയിലും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ വലിയതോതില്‍ ഉദിച്ചുവരികയാണ് .കേരളത്തിലെ സാഹചര്യം നോക്കിയാല്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ എണ്ണം രാജ്യനിരക്കിനേക്കാള്‍ ഏറെ മുന്നിലാണ് .അതിനാല്‍ തന്നെ ഇവര്‍ക്കെല്ലാം ജോലി നല്‍കുക എന്നത് സര്‍ക്കാരിന് ഒരിക്കലും കഴിയാത്ത കാര്യമായി നിലനില്‍ക്കുന്നു .നിലവില്‍ കോവിഡ് എന്ന മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ ഉള്ള തൊഴിലവസരങ്ങള്‍ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത് ലോകത്താകമാനം നിലനില്ക്കുന്ന ഈ ആഗോള പ്രതിഭാസം കേരളത്തെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട് .അതിനാല്‍ തന്നെ ഇതിനു പരിഹാരമെന്നോണം ഒട്ടനവധി നൂതന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത് .

പഠനത്തോടൊപ്പം തന്നെ പരിമിതമായ സമയത്തില്‍ ചെയ്യുന്ന ലഘു ജോലികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വിദ്യാര്‍ത്ഥികളെ സ്വയം പര്യാപ്തരാക്കുവാനുള്ള ശ്രമമാണ് അതില്‍ പ്രശംസാവഹമായ കാര്യം .സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന 'പഠനത്തിനൊപ്പം ജോലി' പദ്ധതി ഈ അധ്യയനവര്‍ഷം നടപ്പാക്കും എന്ന് വ്യക്തമായിരിക്കുകയാണ് . ജോലിക്കുള്ള പ്രതിഫലം സര്‍ക്കാര്‍ നിശ്ചയിക്കും. പഠനസമയത്തിനുശേഷം എത്രമണിക്കൂര്‍ ജോലിചെയ്യണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യവസ്ഥയുണ്ടാക്കുന്ന സര്‍ക്കാര്‍, ഇതിനായി ഒരു പൊതു പ്ലാറ്റ്ഫോമും തയ്യാറാക്കും. പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ കരട് റിപ്പോര്‍ട്ട് തയ്യാറാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥിനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് രൂപപ്പെട്ട ആശയമാണ് യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്. 2004-ല്‍ യു.ജി.സി. പ്രഖ്യാപിച്ച പദ്ധതി മദ്രാസ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള പ്രമുഖ സര്‍വകലാശാലകള്‍ നടപ്പാക്കിക്കഴിഞ്ഞു.ഇതിന്റെ മാതൃകയില്‍ നടപ്പിലാക്കാനാണ് വിദഗ്ദ്ധ സമതി ആലോചിച്ചു വരുന്നത് . 2017-ല്‍ ഓള്‍ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും ഓള്‍ഇന്ത്യ ടെക്‌നിക്കല്‍ മാനേജ്മെന്റ് കൗണ്‍സിലും പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി താത്പര്യമെടുത്ത് കേരളത്തിലും പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.സംസ്ഥാനത്ത് കോളേജ് ക്ലാസുകളുടെ സമയം രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാക്കാമെന്ന ചര്‍ച്ചയും ഇതിന്റെ പശ്ചാത്തലത്തിലാണ്.
അധ്യാപകസംഘടനകളില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പുകള്‍ വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.നിലവില്‍ പല എതിര്‍പ്പുകളും അതോടൊപ്പം തന്നെ സന്ദേശങ്ങളും സര്‍ക്കാരിന് ലഭ്യമായിക്കൊണ്ടിരിക്കയുകയാണ് .സര്‍വകലാശാലകളും സര്‍ക്കാര്‍കോളേജുകളും അര്‍ധസര്‍ക്കാര്‍സ്ഥാപനങ്ങളും ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്നരീതിയിലും സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടെയും മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ക്കുതന്നെ സ്വന്തമായി ജോലി തിരഞ്ഞെടുക്കാവുന്ന രീതിയുമാണ് ആലോചനയിലുള്ളത്.
സര്‍വകലാശാലകളും കോളേജുകളും തൊഴിലധിഷ്ഠിത അനുബന്ധകോഴ്സുകള്‍ ആരംഭിക്കുകയും ജോലിപരിചയം അക്കാദമിക വിലയിരുത്തലിനു പരിഗണിക്കുകയും വേണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പഠനറിപ്പാര്‍ട്ടിലുണ്ട്. ശാസ്ത്രം, സാങ്കേതികം, എന്‍ജിനിയറിങ്, ഗണിതം തുടങ്ങിയവയില്‍ തൊഴിലധിഷ്ഠിത പഠ്യപദ്ധതികള്‍ക്ക് രൂപംനല്‍കാം. പദ്ധതികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലാഭത്തിനുവേണ്ടിയാകരുത് എന്ന നിര്‍ദ്ദേശം അതിലുണ്ട് .സ്ഥാപനങ്ങള്‍ക്ക് അവരുടെതന്നെ വിവിധ വകുപ്പുകളെ ഉപയോഗിച്ച് ജോലിസാധ്യതകള്‍ സംബന്ധിച്ച പഠനങ്ങള്‍ നടത്തി അതനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് രൂപംനല്‍കാം.

വ്യാവസായസ്ഥാപനങ്ങള്‍ അവയുടെ സാമൂഹികഉത്തരവാദിത്വത്തിന്റെ ഭാഗമായി പദ്ധതിയെ കാണണം. പദ്ധതി നടപ്പാകുമ്പോള്‍ സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടെയും കര്‍ശന നിരീക്ഷണം ഉണ്ടാകണമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതിനാല്‍ തന്നെ പരീക്ഷണാര്‍ത്ഥത്തില്‍ ഇത് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (7 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (31 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (45 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (54 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (3 hours ago)

Malayali Vartha Recommends