കെഎസ്ആര്ടിസി ബസിന് അള്ളുവയ്ക്കാന് ശ്രമം

വയനാട്ടില് മാനന്തവാടിയില് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് നിറയെ ഇരുമ്പ് ആണികള് വിതറിയതായി കാണപ്പെട്ടു.
ഇന്നലെ രാവിലെ സര്വീസിനായി ബസുകള് സ്റ്റാന്ഡില് എത്തിയപ്പോഴാണ് ആണികള് ശ്രദ്ധയില് പെട്ടത്. നഷ്ടത്തില് സര്വീസ് തുടരുന്ന ബസുകള്ക്ക് ഇതുകൂടി ആയപ്പോള് ഭീഷണിയായി.
ഏതാനും ആണികള് മാത്രമാണ് ആദ്യം കണ്ടതെങ്കിലും പിന്നീട് പരിശോധനയില് സ്റ്റാന്ഡില് നിറയെ ആണികള് വാരി വിതറിയതായി കണ്ടെത്തി.
ആണി കയറി ടയര് പഞ്ചറാകാനും അതുവഴി അപകടം ഉണ്ടാകാനും ഉള്ള സാഹചര്യം കെഎസ്ആര്ടിസി ജീവനക്കാരുടെ അവസരോചിത ഇടപെടല് മൂലമാണ് ഒഴിവായത്. ജീവനക്കാര് ഏറെ നേരം എടുത്താണ് ആണികള് പെറുക്കി കളഞ്ഞത്.
ബസിന് നാശനഷ്ടം ഉണ്ടാകാത്തതിനാല് പൊലീസില് പരാതി നല്കിയിട്ടില്ല.
https://www.facebook.com/Malayalivartha

























