വയനാട് ബാവലിയില് കടുവ പശുവിനെ കൊന്നു

വനാതിര്ത്തിയോട് ചേര്ന്ന വയലില് കെട്ടിയിട്ട പശുവിനെ കടുവ കൊന്നു. മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ ബാവലിക്കടുത്ത് പായ്മൂലയില്
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പായ്മൂല സ്വദേശി മോളിയുടെ പശുവാണ് ചത്തത്.
വനം വകുപ്പ് അധികൃതര് സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിച്ചു. കാട്ടിക്കുളം മൃഗാശുപത്രിയിലെ ഡോക്ടറെത്തി പോസ്റ്റ് മോര്ട്ടം നടത്തി.
തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില് വന്യമൃഗ ശല്യം രൂക്ഷമാണ്. കടുവയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് അധികൃതര് പ്രദേശത്ത് കാമറാ ട്രാപ് സ്ഥാപിച്ചു.
https://www.facebook.com/Malayalivartha



























