മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടർന്നാണ് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
98 വയസ്സുള്ള അഡ്വാനിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ മേയ് മാസം ആദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തെ കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
അതേസമയം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വസതിയിലെത്തി അഡ്വാനിയെ സന്ദർശിച്ചിരുന്നു. ഒക്ടോബർ 7-ന് ആയിരുന്നു സന്ദർശിച്ചത്.
"
https://www.facebook.com/Malayalivartha



























