നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ പൊലീസ് വിട്ടയച്ചത്. എന്നാൽ, അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് . കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി
. എന്നാൽ, അഭിജീത് ദീപ്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി നേതാക്കൾ ആരോപിക്കുകയും ചെയ്തു. ഇതിന് മുമ്പ് സമരത്തിൽ പങ്കെടുത്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടിരിക്കുകയാണ്.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹിയിൽ ഇന്നും സമരം തുടരുന്നതാണ്. ഇടത് സംഘടനകൾ തിരംഗ മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി സെൻട്രൽ സർക്കിളിലടക്കം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























