കാസര്കോഡ് ജില്ലയില് വന്യജീവി വേട്ടയ്ക്കെതിരെ കര്ശന പരിശോധനയുമായി വനംവകുപ്പ്

കേരള-കര്ണാടക അതിര്ത്തികളിലും വനാതിര്ത്തികളിലും സ്വകാര്യ സ്ഥലങ്ങളിലും കെണിയും പടക്കവും ഉപയോഗിച്ചുള്ള വന്യജീവി വേട്ടയ്ക്കെതിരെ ജില്ലയില് വനംവകുപ്പ് പരിശോധന കര്ശനമാക്കി.
ഇതിന്റെ ഭാഗമായി ഇന്നലെ പരിശോധന നടത്തി. ആന ഇറങ്ങുന്ന മേഖലകളില് കഴിഞ്ഞ 5 ദിവസമായി കര്ശന പരിശോധന തുടരുകയാണെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര് കെ.അഷ്റഫ് പറഞ്ഞു.
സ്വകാര്യ സ്ഥലങ്ങളില് വന്യജീവികളെ പിടിക്കാനുള്ള കെണി, പടക്കം എന്നിവ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് സ്ഥലമുടകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പടക്കം പൊട്ടി ആന ചെരിഞ്ഞ സംഭവത്തെ തുടര്ന്നാണ് ജില്ലയിലും പരിശോധന ശക്തമാക്കിയത്.
പനത്തടി, പാണത്തൂര്, കമ്മാടി, മരുതോം, ഓട്ടമല, അത്തിയടുക്കം, കോട്ടഞ്ചേരി എന്നീ ഭാഗങ്ങളില് ഏകദേശം 32 കിലോമീറ്റര് ദൂരത്തില് ഇതിനകം പരിശോധന നടത്തി.
https://www.facebook.com/Malayalivartha



























