പോലീസിന്റെ കണ്ണുവെട്ടിച്ച് ക്വാറന്റീന് കേന്ദ്രത്തില് നിന്നും തടവ് ചാടിയ പ്രതികളില് ഒരാള് പിടിയില്! കൂടെ ചാടിയ യുവാവിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ക്വാറന്റീന് കേന്ദ്രത്തില് നിന്ന് തടവുചാടിയ പ്രതികളില് ഒരാള് പിടിയില്. എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയില് തോട്ടടയില് താല്ക്കാലിക റിമാന്ഡില് പാര്പ്പിച്ചിരുന്ന പോക്സോ കേസിലെ പ്രതി മണിക്കുട്ടനാണ് പിടിയിലായത്.
മുഴപ്പിലങ്ങാട് കുളം ബസാറില് നിന്നുമാണ് ഇയാളെ എസ്.ഐ ഷിജിവും സംഘവും പിടികൂടിയത്. ഇയാളുടെകൂടെ തടവുചാടിയ കാസര്കോട് തെക്കില് മാങ്ങാട് സ്വദേശി റംസാനു വേണ്ടിയുള്ള തെരച്ചില് തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് രണ്ടുപേരും പാര്പ്പിച്ചിരുന്ന മുറിയുടെ എക്സോസ്റ്റ് ഫാന് ഇളക്കി മാറ്റി രക്ഷപ്പെട്ടത്.
താല്ക്കാലികമായി തയ്യാറാക്കിയ ക്വാറന്റീന് കേന്ദ്രമായതിനാല് പ്രതികളുമായി കൂടുതല് സമ്ബര്ക്കം പുലര്ത്താതെയാണ് ജയില് ജീവനക്കാര് ഡ്യൂട്ടി നോക്കിയിരുന്നത്.
പ്രതികളുടെ ശബ്ദമൊന്നും കേള്ക്കാത്തതിനാല് മുറിയുടെ പുറത്തുള്ള ജനലില്കൂടി നോക്കിയപ്പോള് കാണാത്തതിനാല് ഗ്രില്സ് തുറന്ന് അകത്തേക്ക് ചെന്ന് നോക്കിയപ്പോള് ശുചിമുറിയുടെ എക്സോസ്റ്റ് ഫാന് ഇളക്കി മാറ്റിയ നിലയിലായിരുന്നു.
തോട്ടട പോളി ടെക്നിക്ക് മെന്സ് ഹോസ്റ്റലായിരുന്നു താത്ക്കാലിക സംവിധാനമായി ഒരുക്കിയിരുന്നത്.
https://www.facebook.com/Malayalivartha



























