കെഎസ്ആര്ടിസി എംഡിയുടെ അധിക ചുമതല ബിജുപ്രഭാകര് ഐഎഎസിന് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു

ബിജുപ്രഭാകര് ഐഎഎസിന് കെഎസ്ആര്ടിസി എംഡിയുടെ അധിക ചുമതല നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില് എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നല്കിയത്. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയാണ് നിലവില് ബിജുപ്രഭാകര്. കെ.എസ്.ആര്.ടി.സി ചെയര്മാനായി ഗതാഗത സെക്രട്ടറി കെ.ആര്.ജ്യോതിലാലിനെ നിയമിക്കുകയും ചെയ്തു.
തിരുവനന്തപുരം-കാസര്കോഡ് സെമി ഹൈസ്പീഡ് റെയില് കോറിഡോറിന്റെ പുതിയ അലൈന്മെന്റിന് മന്ത്രിസഭ അംഗീകാരം നല്കി.
https://www.facebook.com/Malayalivartha



























