'വീട്ടില് കേറി പൂളും' എന്ന് ഭീഷണി! 16 കാരനെ സംഘം വിറകുകൊള്ളികൊണ്ട് ക്രൂരമർദ്ദനം; നാലംഗ സംഘത്തെ കയ്യോടെ പൊക്കി പോലീസ്

പെണ്കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ ഭീഷണിപ്പെടുത്തുകയും വീട്ടില്കയറി മര്ദിക്കുകയും ചെയ്ത സംഭവത്തില് നാലുപേര് അറസ്റ്റിലായി.
മറ്റക്കുഴി സ്വദേശി ബിബിന്, പ്രായപൂര്ത്തിയാകാത്ത മൂന്നുപേര് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മര്ദ്ദന വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. വീട്ടില് കേറി പൂളും' എന്ന് ഭീഷണിപ്പെടുത്തിയാണ് വീടിനു സമീപം നില്ക്കുകയായിരുന്ന 16 കാരനെ സംഘം വിറകുകൊള്ളികൊണ്ട് മര്ദിച്ചത്.
ചോറ്റാനിക്കരയില് നടന്ന സംഭവമെന്ന പേരിലാണ് വിഡിയോ പ്രചരിച്ചിരുന്നത്. എന്നാല് പുത്തന്കുരിശിന് സമീപത്തായിരുന്നു അക്രമം. യുവാവിന്റെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മൂന്നുപേര് സമീപത്ത് കിടന്ന വടിയെടുത്ത് കാല് തല്ലിയൊടിയ്ക്കാന് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
സംഘത്തിലുണ്ടായിരുന്ന നാലാമനാണ് ഫോണില് സംഭവം ഷൂട്ട് ചെയ്തത്. ചോറ്റാനിക്കരയില് പ്ലസ്ടൂവിന് പഠിച്ചിരുന്ന സംഘത്തില് ഒരാളുടെ കാമുകിയുമായാണ് മര്ദ്ദനമേറ്റ യുവാവ് ചാറ്റിംഗ് നടത്തിയത്. ഇതാണ് അക്രമത്തിന് കാരണമായത്.
മോനിപ്പള്ളിയില് താമസിക്കുന്ന 16 കാരനാണ് മര്ദ്ദനമേറ്റത്. ഇയാള് പല ക്രിമിനല് കേസുകളിലും പ്രതിയാണ്.
സോഷ്യല് മീഡിയയില് പ്രചരിച്ച വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ റൂറല് എസ്പി കെ കാര്ത്തിക്കിനു ലഭിച്ചത്.
https://www.facebook.com/Malayalivartha



























