മെഡിക്കല് കോളേജില് വീണ്ടും ആത്മഹത്യാശ്രമം: ജീവനൊടുക്കാന് ശ്രമിച്ചത് കൊവിഡ് നിരീക്ഷണത്തിലുള്ളയാള്

തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് വീണ്ടും ആത്മഹത്യാശ്രമം. ഇന്ന് രാവിലെ ആത്മഹഹ്യക്ക് ശ്രമിച്ച കൊവിഡ് രോഗിയായ ആനാട് സ്വദേശി ഉച്ചയോടെ മരിച്ചിരുന്നു. അതിനു പിന്നാലെയാണ് കൊവിഡ് നിരീക്ഷണത്തിലിരുന്ന മറ്റൊരാള് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്. നെടുമങ്ങാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തീവ്രവരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര് അറിയിച്ചു.
കഴിഞ്ഞദിവസം ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷന് വാര്ഡില് നിന്ന്പുറത്തിറങ്ങിയ ആനാട് സ്വദേശി കെ.എസ്.ആര്.ടി.സി ബസില് കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാര് തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടി ആശുപത്രിയില് തിരികെ എത്തിക്കുകയായിരുന്നു.
കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാള്ക്ക് കഴിഞ്ഞമാസം 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില് നിന്ന് മദ്യം വാങ്ങാന് പോയപ്പോഴാണ് ഇയാള്ക്ക് കൊവിഡ് ബാധിച്ചതെന്നാണ് അധികൃതര് പറയുന്നത്.അവസാന പരിശോധനയില് ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാള് പുറത്തിറങ്ങിയത്.രണ്ട് ദിവസം കൂടി കഴിഞ്ഞാല് ഇയാള്ക്ക് ആശുപത്രി വിടാമായിരുന്നു. കൊവിഡ് രോഗി ആത്മഹത്യചെയ്യാനിടയായതും വീണ്ടും ആത്ഹത്യാശ്രമം ഉണ്ടായതും മെഡിക്കല്കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന ആക്ഷേപം ഉയര്ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























