കോവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുന്ന തൃശൂരില് നിയന്ത്രണങ്ങള് കര്ശനമാക്കി..... അത്യാവശ്യകാര്യങ്ങള്ക്ക് മാത്രം കളക്ട്രേറ്റില് പ്രവേശനം, ഓഫീസുകളില് പകുതി ജീവനക്കാര് മതി , ഒരാഴ്ച ഇടവിട്ട് ജീവനക്കാര് മാറണം

കൊവിഡ് രോഗികളുടെ എണ്ണം കൂടിയ തൃശ്ശൂരില് നിയന്ത്രണങ്ങള് കര്ശനമാക്കി. സിവില് സ്റ്റേഷനിലേക്ക് ആളുകള് വരുന്നത് നാളെ മുതല് നിയന്ത്രിക്കും. അതേസമയം ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേര്ക്കും സമ്പര്ക്കത്തിലൂടെയല്ല രോഗപ്പകര്ച്ച എന്നത് ആശ്വാസമായിട്ടുണ്ട്. അത്യാവശ്യകാര്യങ്ങള്ക്ക് മാത്രം കളക്ട്രേറ്റില് എത്തിയാല് മതി എന്നാണ് നിദേശം. വരുന്നവരെ തെര്മ്മല് സ്കാനര് വഴി പരിശോധിക്കും. ജീവനക്കാര്ക്ക് ഐഡന്റിറ്റി കാര്ഡ് കണിച്ച ശേഷം ഓഫീസില് പ്രവേശിക്കാം. ഓഫീസുകളില് പകുതി ജീവനക്കാര് മതി എന്നാണ് നിര്ദേശം. മറ്റുള്ളവര് സമ്ബര്ക്കമില്ലാതെ കഴിയണം. ഒരാഴ്ച ഇടവിട്ട് ജീവനക്കാര് മാറണം.
ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരെ നിയന്ത്രിച്ച് ജില്ലാ മെഡിക്കല് ഓഫീസര് ഉത്തരവിറക്കി. ജില്ലയില് തൃശ്ശൂര് നഗരസഭയുള്പ്പെടെ 10 പ്രദേശങ്ങളില് നിയന്ത്രണമുണ്ട്. നിയന്ത്രണ മേഖലകളില് ആളുകള് പുറത്തിറങ്ങുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേരുള്പ്പെടെ നാല് പേര്ക്കാണ് കഴിഞ്ഞ ദിവസം രോഗം പിടിപെട്ടത്.
"
https://www.facebook.com/Malayalivartha

























