Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

17 OCTOBER 2026 06:33 PM IST
മലയാളി വാര്‍ത്ത

ജന്മദിനം ആഘോഷിക്കാനും പുതിയ ബൈക്ക് വാങ്ങാനും പണം കണ്ടെത്തുന്നതിന് 17കാരനായ സുഹൃത്തിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താണെ ആസാദ് നഗര്‍ സ്വദേശിയായ പ്രജ്യോത് കാംബ്ലെയാണ് കൊല്ലപ്പട്ടത്. പ്രജ്യോതിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍. പ്രജ്യോത് ധരിച്ചിരുന്ന സ്വര്‍ണമാല കവരാനായിരുന്നു സുഹൃത്തുക്കളുടെ ക്രൂരതയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും കുറ്റം സമ്മതിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ കൊലപാതകത്തിനു ശേഷം മൃതദേഹം കത്തിക്കുകയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മൊബൈല്‍ ഫോണ്‍ ഓടിക്കൊണ്ടിരുന്ന ബസിലേക്ക് എറിയുകയും ചെയ്തു. സെപ്തംബര്‍ 24ന് രാത്രി ഏഴുമണിയോടെയാണ് പ്രജ്യോതിനെ കാണാതായത്. തൊട്ടടുത്ത ദിവസം പിതാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പ്രജ്യോതിന്റെ സുഹൃത്തുക്കളിലൊരാളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അജ്ഞാതനായ ഒരാള്‍ക്കൊപ്പം ബൈക്കില്‍ ഘോഡ്ബന്ദര്‍ ഭാഗത്തേക്ക് പോയെന്നായിരുന്നു മൊഴി.

എന്നാല്‍, ഈ റൂട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൊഴി വ്യാജമാണെന്ന് പൊലീസിന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളുടെയും മൊബൈല്‍ ലൊക്കേഷന്‍ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വീണ്ടും സുഹൃത്തിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രജ്യോത് കഴുത്തില്‍ സ്വര്‍ണമാല ധരിക്കാറുണ്ടായിരുന്നു. പ്രതികളായ രണ്ട് ആണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ജന്മദിനം ആഘോഷിക്കാനും മറ്റേയാള്‍ക്ക് പുതിയ ബൈക്ക് വാങ്ങുന്നതിനുമായി പ്രജ്യോതിന്റെ മാല കവരാന്‍ പദ്ധതിയിടുകയായിരുന്നു. സെപ്തംബര്‍ 24ന് പുകവലിക്കാനെന്ന വ്യാജേന താണെയിലെ ബ്രഹ്മാണ്ഡ് ഫേസ് 2 പ്രദേശത്തിനടുത്തുള്ള വിജനമായ കാട്ടുപ്രദേശത്തേക്ക് പ്രജ്യോതിനെ ഇരുവരും കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് കത്തികൊണ്ട് കുത്തുകയും വലിയ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തെളിവുകള്‍ നശിപ്പിക്കാന്‍ അടുത്ത ദിവസം മൃതദേഹത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. പൊലീസ് അന്വേഷണം വഴിതെറ്റിക്കാനായി പ്രജ്യോതിന്റെ മൊബൈല്‍ ഫോണ്‍ ഒരു ബസിലേക്ക് എറിയുകയും ചെയ്തു. ഫോണിന്റെ ലൊക്കേഷന്‍ മാറിക്കൊണ്ടിരിക്കുന്നതിലൂടെ അന്വേഷണത്തെ തെറ്റായ ദിശയിലേക്ക് നയിക്കാമെന്നായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ സിസിടിവി പരിശോധിച്ച പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends