ആറ്റിങ്ങലില് വാഹനാപകടത്തില് മൂന്നുമരണം... അഞ്ചു പേരുടെ നില ഗുരുതരം, പാല് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, മരിച്ചത് കൊല്ലം കല്ലുവാതുക്കല് സ്വദേശികള്, ഇന്നു പുലര്ച്ചെയാണ് സംഭവം

ആറ്റിങ്ങലില് വാഹനാപകടത്തില് മൂന്നുമരണം... അഞ്ചുപേര് ഗുരുതരാവസ്ഥയില്. പാല് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, ഇന്നു പുലര്ച്ചെയാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല് സ്വദേശികളാണ് മരിച്ചത്. കൊല്ലം കല്ലുവാതുക്കല് സ്വദേശികളായ അസീം നാസര്, പ്രിന്സ്, മനീഷ് എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്. കാര് പൂര്ണമായും തകര്ന്ന അവസ്ഥയിലായതിനാല് കാര് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
അഖില്, വിനീത്, വിപിന്, സുബിന്, മഹേഷ് എന്നിവരാണ് പരിക്കേറ്റവര്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സുഹൃത്തുക്കളായ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില് മരിച്ചവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളജിലെ മോര്ച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്ക് പാലു കൊണ്ടുപോകുകയായിരുന്നു ടാങ്കര് ലോറി. പരിക്കേറ്റവരെ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























