ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന് അന്തരിച്ചു, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം

ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന് അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയസ്തംഭനത്തെ തുടര്ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് ഇന്ന് പുലര്ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം.
2013 ല് പുറത്തിറങ്ങിയ മിസ്റ്റര് ബീന് എന്ന ചിത്രത്തിലെ ഗാനങ്ങള്ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന് വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണന് സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള് രചിച്ചിരുന്നു. പ്രശസ്ത ഓഡിയോഗ്രാഫര് എം.ആര്. രാജാകൃഷ്ണന്, കാര്ത്തിക എന്നിവര് മക്കളാണ്. സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഗായകന് എം.ജി.ശ്രീകുമാര് എന്നിവര് ഭര്തൃസഹോദരങ്ങള്.
https://www.facebook.com/Malayalivartha
























