Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്ലാന്‍ സി നടപ്പാക്കാനൊരുങ്ങി കേരളം; ഓഗസ്റ്റില്‍ കേസ്സുകൾ 18,000 വരെ ആയേക്കാം എന്ന് മുന്നറിയിപ്പ് ; നവംബര്‍ മാസത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകള്‍ വർധിക്കാൻ സാധ്യത എന്ന് റിപ്പോർട്ടുകൾ

15 JUNE 2020 08:38 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ .അതുകൊണ്ടുതന്നെ ഇത്രയും കാലം നടത്തിയ മുൻകരുതലുകൾ കോവിഡ് നിയന്ത്രണത്തിന് മതിയാകുമോ എന്നും സംശയങ്ങളുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്ലാൻ സി നടപ്പാക്കാൻ ഒരുങ്ങുകയാണ് കേരളം


കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ഓഗസ്റ്റ് മാസം അവസാനത്തോടെ 18,000ത്തിലെത്താനും സാധ്യതയുണ്ടെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടൽ . സ്ഥിതി ഏറ്റവും മോശമായ നിലയിലേക്ക് പോകുകയാണെങ്കില്‍ എങ്ങനെയായിരിക്കും രോഗപ്പകര്‍ച്ച നടക്കുകയെന്നത് വിദഗ്ധര്‍ പഠിച്ച് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. രോഗവ്യാപനം തുടരുന്നതും വിദേശങ്ങളില്‍ നിന്ന് കൂടുതല്‍പ്പേര്‍ സ്വരാജ്യത്തേക്ക് മടങ്ങുന്നതുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ജൂണ്‍ 30ഓടെ പ്രതിദിന കേസുകള്‍ 169 വരെയാകാനിടയുണ്ട്. ജൂലൈ 31ന് പ്രതിദിന കേസ് 342 ആയി ഉയര്‍ന്നേക്കാം. ആഗസ്റ്റ് അവസാനത്തോടെ മൊത്തം കേസുകളുടെ എണ്ണം 18000ത്തില്‍ എത്തിയേക്കാം. ഈ സാഹചര്യത്തില്‍ പ്രതിരോധ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് കേരളത്തിന്റെ മുന്നൊരുക്കങ്ങൾ

'പ്ലാന്‍ സി'യിലേക്ക് കടക്കാനുള്ള ആലോചനയിലാണ് കേരളം . അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം ഉറപ്പാക്കല്‍ തുടങ്ങിയവ ഈ പദ്ധതിയില്‍ പെടുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെകെ ശൈലജ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ 13 ലക്ഷം ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അടിയന്തിരസാഹചര്യം വന്നാല്‍ നേരിടാനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടിയന്തിരാവശ്യമില്ലാത്ത രോഗികളെ ഒഴിപ്പിച്ചും സ്ഥലം കൂട്ടും.


കോവിഡ് രോഗികളെ ചികിത്സിക്കാന്‍ വേണ്ടത്ര ബെഡ്ഡുകളുടെ അഭാവമുള്ളത് നികത്താന്‍ ട്രെയിന്‍ ബോഗികള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനം എടുത്തിരുന്നു . നാല് സംസ്ഥാനങ്ങളിലായി റെയില്‍വേ 204 ഐസൊലേഷന്‍ കോച്ചുകള്‍ സജ്ജീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ലാണ്. അറുപതെണ്ണം തെലങ്കാനയില്‍. ആന്ധ്രയ്ക്ക് 20 എണ്ണമാണ് അനുവദിച്ചിരിക്കുന്നത്.
20,000 പുതിയ ബെഡ്ഡുകള്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വലിയ ഹാളുകളും മറ്റും കോവിഡ് വാര്‍ഡുകളായി മാറും. ഇവിടങ്ങളില്‍ 11000 ബെഡ്ഡുകള്‍ ക്രമീകരിക്കും. നഴ്സിങ് ഹോമുകളിലായി 5000 ബെഡ്ഡുകള്‍ ക്രമീകരിക്കും. ഹോട്ടലുകളില്‍ 4000 ബെഡ്ഡുകള്‍ ക്രമീകരിക്കും.കോവിഡ് സുരക്ഷാ മാദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴശിക്ഷ നല്‍കുന്ന ചട്ടങ്ങള്‍ ഡല്‍ഹി ഗവര്‍ണര്‍ അനില്‍ ബാജിപാല്‍ അംഗീകരിച്ചു.

ഡല്‍ഹിയില്‍ അതീവഗുരുതരമായിത്തീര്‍ന്നിട്ടുള്ള സ്ഥിതിഗതിയെ നിയന്ത്രിക്കാന്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കുന്ന തിരക്കുകളിലാണ് സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഡല്‍ഹിയുടെ കാര്യത്തില്‍ വന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ പൊലീസ് സംവിധാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ്. ശരിയായ ഏകോപനം ഈ വകുപ്പുമായി സംസ്ഥാന സര്‍ക്കാരിനില്ലാത്തത് കോവിഡ് പ്രതിരോധത്തില്‍ വലിയ വിള്ളല്‍ വരുത്തുന്നതായി പരാതിയുണ്ട്. സര്‍ക്കാരിന്റെ എല്ലാ പ്രതിരോധ നിര്‍ദ്ദേശങ്ങളും ശരിയായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഡല്‍ഹി പൊലീസ് കമ്മീഷണറോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് ഷായുടെ തന്നെ ആവശ്യപ്രകാരം നാല് ഡോക്ടര്‍മാരടങ്ങുന്ന മൂന്ന് സംഘങ്ങളെ പുതുതായി സ്ഥാപിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പരിശോധനക്കും മറ്റുമായി നിയോഗിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ തലസ്ഥാനത്തെ എത്രയും വേഗം കോവിഡ് മുക്തമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇത് സാധ്യമാക്കണമെന്നും അമിത് ഷാ പ്രസ്താവിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്‍ നേരിട്ടെത്തി പങ്കെടുത്തു.

ഡല്‍ഹിയില്‍ ഒരുദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് കോവിഡ് കേസുകളില്‍ വന്നിരിക്കുന്നത്. 2,224 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൊത്തം കേസുകളുടെ എണ്ണം 41,182. രാജ്യത്താകെ മൊത്തം കേസുകളുടെ എണ്ണം 3,20,922ലെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 311 പേര്‍ മരിച്ചു. ഇതുവരെ ആകെ 9,195 പേര്‍ മരിച്ചു. ലോകത്തില്‍ കോവിഡ് ഏറ്റവും മാരകമായി ബാധിച്ച രാജ്യങ്ങളില്‍ നാലാമതാണ് ഇന്ത്യ ഇപ്പോള്‍.


കോവിഡ് കേസുകള്‍ നവംബര്‍ മാസത്തോടെയാകും ഇന്ത്യയില്‍ അതിന്റെ ഉച്ചിയിലെത്തുകയെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഐസിഎംആര്‍ നിയോഗിച്ച ഗവേഷകരുടെ സംഘമാണ് കണക്കുകള്‍ വിശകലനം ചെയ്ത് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (49 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends