രണ്ടാം വിവാഹത്തിന് ശേഷം 12 വയസ്സുകാരിയായ മകളെ അമ്മ തന്നെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി... സംഭവ ദിവസം രാത്രിയിലും ബഹളം കേട്ടിരുന്നതായി അയല്വാസികള്! ആലപ്പുഴ കാര്ത്തികപള്ളിയില് പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ സംഭവിച്ചതെന്ത്?

ആലപ്പുഴ കാര്ത്തികപള്ളിയില് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്ന്ന് 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില് ദുരൂഹത ആരോപിച്ച് നാട്ടുകാര്.
കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സംഭവം നടന്ന ഇന്നലെ രാത്രിയിലും ബഹളം കേട്ടിരുന്നതായി അയല്വാസികള് പൊലീസിന് മൊഴി നല്കി.
സംഭവത്തില് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാര്ത്തികപള്ളി വലിയകുളങ്ങര സ്വദേശി അശ്വതിയുടെ മകള് ഹര്ഷയാണ് തൂങ്ങിമരിച്ചത്. രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.
അമ്മ വഴക്കുപറഞ്ഞതില് മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല് കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാര് പറയുന്നു.
ചൈള്ഡ് ലൈനിലും പിങ്ക് പൊലീസിലും അമ്മയ്ക്ക് എതിരെ പരാതി നല്കിയിരുന്നു. സംഭവത്തില് വിശദമായ അന്വേഷണമാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടിയെ രണ്ടാനച്ഛനും അമ്മയും ചേര്ന്ന് ആശുപത്രിയിലെത്തിക്കാന് ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വീട്ടുകാര് പൊലീസിന് മൊഴി നല്കി. മറ്റ് കുടുംബപ്രശ്നങ്ങള് ഇല്ലെന്നും ബന്ധുക്കള് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























