കാണാതായ സ്വന്തം മകന്റെ മൃതദേഹം തിരിച്ചറിയാനായില്ല, അജ്ഞാത മൃതദേഹമായി മറവു ചെയ്തു, ഒരു വര്ഷത്തിനുശേഷം ഡി എന് എ പരിശോധനയും മയ്യിത്ത് നമസ്കാരവും...!

താനൂര് ടൗണ് കുട്ടി മരയ്ക്കാര് പള്ളിക്ക് സമീപം യാറുക്കാന്റെ പുരയ്ക്കല് ആത്തിഫ്(20)-നെ ഒരു വര്ഷം മുന്പ് കാണാതായതാണ്.
ദിവസങ്ങള്ക്കുശേഷം തുറമുഖത്ത് ഒരു യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. ആത്തിഫിന്റെ ബന്ധുക്കള് മൃതദേഹം കണ്ടെങ്കിലും ജീര്ണിച്ചതിനാല് ആത്തിഫിന്റേതാണെന്ന് ഉറപ്പ് പറയാന് കഴിഞ്ഞില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജില് പോസ്റ്റ്മോര്ട്ടം നടത്തി അജ്ഞാതനെന്ന നിലയില് സമീപത്തെ പള്ളിയില് മറവു ചെയ്തു. എന്നാല് അത് ആത്തിഫ് തന്നെയാണോ എന്ന് സഹോദരന് തൗഫീഖിന് ഇതിനിടെ സംശയമായി. മൂന്നു മാസങ്ങള്ക്കുശേഷം ഇക്കാര്യം ഉന്നയിച്ച് താനൂര് പൊലീസിന് പരാതി നല്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില് ആത്തിഫിന്റെ മാതാപിതാക്കളായ അബ്ബാസിന്റെയും ഫാത്തിമയുടെയും രക്തമെടുത്ത് പരിശോധനയ്ക്കയച്ചു. ഇന്നലെയാണ് ഫലം ലഭിച്ചത്.
അതോടെ മരിച്ചത് ആത്തിഫ് ആയിരുന്നുവെന്ന് പൊലീസ് തന്നെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒരു കൊല്ലത്തിനുശേഷം ഇന്നലെ വൈകിട്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില് മയ്യിത്ത് നമസ്കാരവും നടന്നു.
https://www.facebook.com/Malayalivartha
























