കടയ്ക്കല് പോലീസുകാരന്റെ മരണത്തില് ഒരാള് അറസ്റ്റില്... കൂടെ മദ്യപിച്ച രണ്ടു പേര് ആശുപത്രിയില് ചികിത്സയില്, അറസ്റ്റിലായത് സുഹൃത്തായ വിഷ്ണു, നാലംഗ സംഘം കുടിച്ചത് സ്പിരിറ്റ് എന്ന് പോലീസ്, അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം

കടയ്ക്കല് പോലീസുകാരന്റെ മരണത്തില് ഒരാള് അറസ്റ്റില്, കൂടെ മദ്യപിച്ച രണ്ടു പേര് ആശുപത്രിയില് ചികിത്സയില്, അറസ്റ്റിലായത് കൂടെ മദ്യപിച്ച വിഷ്ണു. നാലംഗ സംഘം കുടിച്ചത് സ്പിരിറ്റ് എന്ന് പോലീസ്, അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം.
മദ്യപാനത്തെ തുടര്ന്ന് ഛര്ദിച്ച് കുഴഞ്ഞുവീണ പൊലീസുകാരന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മലപ്പുറം ആംഡ് റിസര്വ് ബറ്റാലിയനിലെ പൊലീസുകാരന് ഇട്ടിവ ചരിപ്പറമ്പ് രോഹിണിയില് ചന്ദ്രന്പിള്ളയുടെ മകന് കണ്ണന് എന്ന അഖില് (35) ആണ് മരിച്ചത്. ഇന്നലെ പുലര്ച്ചയാണ് സംഭവം.
സംഭവത്തില് ഇയാളുടെ സുഹൃത്തും കൂടെയിരുന്ന് മദ്യപിക്കുകയും ചെയ്ത വിഷ്ണുവിനെ കടക്കല് പൊലീസ് അറസ്റ്റ് ചെയ്തു. നാലംഗ സംഘം കുടിച്ചത് സ്പിരിറ്റാണ്. ഇവര് കുടിച്ച സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതാണിത്. സ്പിരിറ്റ് ലഭിച്ച സ്ഥലത്തെ കുറിച്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും കൊല്ലം റൂറല് എസ്.പി അറിയിച്ചു. വെള്ളിയാഴ്ച ജോലിസ്ഥലത്ത് നിന്ന് നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച തുടര്ച്ചയായി ഛര്ദിയുണ്ടായി.
ഞായറാഴ്ച പുലര്ച്ചെ മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയല്വാസിയുമായ ഗിരീഷിനും (28) ഛര്ദി അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം ആശുപത്രി മോര്ച്ചറിയില്.
https://www.facebook.com/Malayalivartha
























